Latest News

പതിമുന്നാം രാത്രി'നടന്‍ ഷൈന്‍ ടോം ചാക്കോ ആലപിച്ച വീഡിയോ  ഗാനം

Malayalilife
 പതിമുന്നാം രാത്രി'നടന്‍ ഷൈന്‍ ടോം ചാക്കോ ആലപിച്ച വീഡിയോ  ഗാനം

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു  സംവിധാനം ചെയ്യുന്ന  പതിമൂന്നാം രാത്രി' എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത നടന്‍ ഷൈന്‍ ടോം ചാക്കോ ആലപിച്ച ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

രാജു ജോര്‍ജ്ജ് ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ' കൊച്ചിയാ...'എന്നാരംഭിക്കുന്ന ഗാനമാണ് ഷൈന്‍ ടോം ചാക്കോ പാടിയിട്ടുള്ളത്.ഷൈന്‍ ടോം ചാക്കോ ആദ്യമായിട്ടാണ് സിനിമക്കു വേണ്ടി പാടുന്നത്.ഗൗതം അനില്‍ കുമാര്‍, ശ്രീമോന്‍ വേലായുധന്‍ എന്നിവരും ആലാപനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മനോരമ മ്യൂസിക്കാണ്  ഗാനം പ്രേക്ഷകരിലെത്തിക്കുന്നത്.
ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹന്‍ സീനു ലാല്‍,സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍,ഡിസ്‌നി ജെയിംസ്, രജിത് കുമാര്‍,അര്‍ച്ചന കവി,  മീനാക്ഷി രവീന്ദ്രന്‍,സ്മിനു സിജോ, സോനാ നായര്‍, ആര്യ, യൂട്യൂബര്‍ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഡി ടു കെ ഫിലിംസിന്റെ ബാനറില്‍  മേരി മൈഷ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ എസ് ആനന്ദ് കുമാര്‍ നിര്‍വ്വഹിക്കുന്നു. ദിനേശ് നീലകണ്ഠന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-വിജയ് വേലുക്കുട്ടി.
 പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍-എ ആര്‍ കണ്ണന്‍, കല-സന്തോഷ് രാമന്‍, മേക്കപ്പ്-മനു മോഹന്‍, കോസ്റ്റ്യൂംസ്-അരവിന്ദ് കെ.ആര്‍,സ്റ്റില്‍സ്- ഇകൂട്സ് രഘു, ഡിസൈന്‍-അറ്റ്‌ലര്‍ പാപ്പവെറോസ്,  
ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-എം വി ജിജേഷ്,അസ്സോസിയേറ്റ് ഡയറക്ടര്‍-ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്,
ആക്ഷന്‍-മാഫിയ ശശി, നൃത്തം-റിഷ്ദാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്,
പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം,പി ആര്‍ ഒ-എ എസ് ദിനേശ്.

shine tom chacko sings kochi song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക