Latest News

ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി മരുന്ന് നല്‍കാറുണ്ട്;  ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി എക്സൈസിന്; സിനിമാ മേഖലയിലെ പ്രമുഖരുടെ നമ്പരുകളും വാട്സാപ് ചാറ്റുകളും പിടിയിലായ യുവതിയുടെ ഫോണില്‍

Malayalilife
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി മരുന്ന് നല്‍കാറുണ്ട്;  ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി എക്സൈസിന്; സിനിമാ മേഖലയിലെ പ്രമുഖരുടെ നമ്പരുകളും വാട്സാപ് ചാറ്റുകളും പിടിയിലായ യുവതിയുടെ ഫോണില്‍

ലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെ മൊഴി നല്‍കി. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്ന് കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താന്‍ മൊഴി നല്‍കി. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. 

പിടിയിലായ തസ്ലിമ സുല്‍ത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് നേരിട്ട് ലഹരി വസ്തുക്കള്‍ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങളാണ് തസ്ലിമ വെളിപ്പെടുത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. 

കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തസ്ലീമ. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ഏതാനും സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഇവര്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. സെക്സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയില്‍ ആയിട്ടുമുണ്ട്. വാട്സാപ്പ് സന്ദേശങ്ങളും സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. 

കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ തസ്ലീമ സുല്‍ത്താനയെ എക്സൈസ് ആലപ്പുഴയില്‍ എത്തിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് ഒപ്പം പിടിയിലായ ഫിറോസ്. ഷൈനും ശ്രനാഥും ഉള്‍പ്പടെ സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി. ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. ആലപ്പുഴഹൈബ്രിഡ് കഞ്ചാവ് കേസ്‌ഷൈന്‍ ടോം ചാക്കോശ്രീനാഥ് ഭാസിലഹരി

shine tom chacko and sreenath bhasi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES