Latest News

ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല; ശരീരം മെലിയാനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യം വേണ്ടെന്ന് വച്ച് ശില്പ ഷെട്ടി; പത്ത് കോടിയുടെ പരസ്യത്തിന് നോ പറഞ്ഞ നടിക്ക് കൈയടിച്ച് സോഷ്യല്‍മീഡിയയും

Malayalilife
 ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല; ശരീരം മെലിയാനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യം വേണ്ടെന്ന് വച്ച് ശില്പ ഷെട്ടി; പത്ത് കോടിയുടെ പരസ്യത്തിന് നോ പറഞ്ഞ നടിക്ക് കൈയടിച്ച് സോഷ്യല്‍മീഡിയയും


നത്ത ഫ്രതിഫലം കിട്ടിയാല്‍ ഏത് പരസ്യത്തിനും തലവയ്ക്കുന്ന താരങ്ങള്‍ക്കിടയില്‍ മാതൃകപരമായ പ്രവര്‍ത്തനം നടത്തി മാതൃകയാവുന്നവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ അത്തരമൊരു പ്രവൃത്തികൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും നിലപാടുകള്‍ കൊണ്ടും യോഗയിലുമൊക്കെ സജിവമായ നടിയുടെ ഫിറ്റ്‌നസും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും മുന്‍പന്തിയിലാണ് ശില്‍പ എന്നും പലപ്പോഴും നടിയുടെ പോസ്റ്റുകളില്‍ നിന്ന് മനസ്ലിലാകാറുണ്ട്് ആരോഗ്യ സംരക്ഷണത്തിനും ശരീരസൗന്ദര്യ സംരക്ഷണത്തത്തിനും കുറുക്ക് വഴികള്‍ തേടാറില്ലെന്നതിന് തെളിവാകുകയാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത.ശരീരം മെലിയുന്നതിനുള്ള ആയുര്‍വേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പന്‍ ഓഫര്‍ നടി തള്ളിക്കളഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

10 കോടി രൂപയാണ് ആ പരസ്യത്തില്‍ അഭിനയിച്ചാല്‍ ശില്‍പ്പയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ വമ്പര്‍ ഓഫര്‍ താരം തള്ളിക്കളയുകയാണ് ചെയ്തത്. അതിനുള്ള കൃത്യമായ കാരണങ്ങളും ശില്‍പ്പ ചൂണ്ടിക്കാണിക്കുന്നു. 'ഞാന്‍ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വില്‍ക്കാന്‍ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്‌കരികരിച്ചാല്‍ ദീര്‍ഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും- ശില്‍പ്പ പറഞ്ഞു.

സ്വന്തമായി ഒരു ഫിറ്റ്‌നസ് ആപ്പും ആരോഗ്യപാചകത്തിനായി ഇന്‍സ്റ്റഗ്രാമില്‍ മുടങ്ങാതെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ് ശില്‍പ.

 

shilpa shetty turns down rs 10 crore endorsement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES