Latest News

ഷൂട്ടിങ് ലൊക്കേഷനില്‍ മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിനിടെ പരുക്കേറ്റ തനിക്ക് ആംബുലന്‍സ് പോലും നല്കിയില്ല; ഫൂട്ടേജ് സിനിമയില്‍ അഭിനയിച്ച നടി ശീതള്‍ തമ്പി നിര്‍മ്മാതാവ് കൂടിയായ മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു; അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Malayalilife
topbanner
 ഷൂട്ടിങ് ലൊക്കേഷനില്‍ മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിനിടെ പരുക്കേറ്റ തനിക്ക് ആംബുലന്‍സ് പോലും നല്കിയില്ല; ഫൂട്ടേജ് സിനിമയില്‍ അഭിനയിച്ച നടി ശീതള്‍ തമ്പി നിര്‍മ്മാതാവ് കൂടിയായ മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു; അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

ടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു നടി ശീതള്‍ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയില്‍ ശീതള്‍ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ ശീതളിന് കാര്യായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫുട്ടേജിന്റെ നിര്‍മാതാവ് കൂടിയാണ് മഞ്ജു. സെറ്റില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും നോട്ടീസില്‍ പറയുന്നു. 

മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഫൂട്ടേജ് സിനിമയില്‍ ശതീള്‍ തമ്പി അഭിനയിച്ചിരുന്നു. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീല്‍ നോട്ടീസിന് ആധാരമായി പറയുന്നത്. 

പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. 

സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ നടി ശതീള്‍ തമ്പിക്ക് കോംപ്ലിക്കേറ്റഡായി പരിക്കേറ്റിരുന്നു. ഒരു പ്രാഥമിക ചികിത്സാ സൗകര്യങ്ങളും സെറ്റിലുണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ സ്റ്റണ്ട് ചിത്രീകരിക്കുമ്പോള്‍ ഡ്യൂപിനെയാണ് ഉപയോ?ഗിക്കുക. എന്നാല്‍ അവരും മനുഷ്യരല്ലേ. ശീതളിന് വീണ്ടും സ്റ്റണ്ട് ചെയ്തതിനാല്‍ പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ശീതള്‍ തമ്പിയുടെ അഡ്വക്കറ്റ് രഞ്ജിത്ത് മാരാര്‍ പ്രതികരിച്ചു. നേരിട്ട് ആവശ്യപ്പെട്ടിട്ടും സഹായിക്കാത്തതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്നും ഫൂട്ടേജിന്റെ പ്രമോഷന്‍ വര്‍ക്കുകളിലെല്ലാം നടി സഹകരിച്ചുവെന്നും അഡ്വക്കേറ്റ് പറയുന്നു. ഉചിതമായ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞ് നല്‍കിയില്ലെന്നും അഡ്വക്കേറ്റ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം സൈജു ശ്രീധരന്‍ -മഞ്ജു വാര്യര്‍ ഒരുമിക്കുന്ന ''ഫൂട്ടേജ് '' ഇന്നു മുതലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ്,വയനാട് ദുരന്തം മൂലമാണ് നീട്ടിവെച്ചത്. മഞ്ജു വാരിയര്‍ക്കൊപ്പം വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രത്തില്‍ മഞ്ജുവിനെ കൂടാതെ വിശാഖ് നായരും ഗായത്രി അശോകുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുമൊക്കെ വൈറലായിരുന്നു. ഫൂട്ടേജ് കൂടാതെ മറ്റ് രണ്ട് സിനിമകള്‍ കൂടെ മഞ്ജുവിന്റേതായി തിയേറ്റര്‍ റിലീസിനായി ഒരുങ്ങി നില്‍ക്കുകയാണ്. രണ്ടും തമിഴ് സിനിമകളാണ്!. വിജയ് സേതുപതിയ്ക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2 ഉം, രജിനികാന്തിനൊപ്പമുള്ള വേട്ടൈയനും. രജിനിയുടെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംഷിനോസ് നിര്‍വ്വഹിക്കുന്നു.കോ പ്രൊഡ്യൂസര്‍- രാഹുല്‍ രാജീവ്,സൂരജ് മേനോന്‍,ലൈന്‍ പ്രൊഡ്യൂസര്‍-അനീഷ് സി സലിം,ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു,

sheetal thambi legal notice to manju warrier

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES