അമ്മ സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷമ്മി തിലകൻ. അടുത്ത കാലങ്ങളിൽ ട്രോളുകൾ വാരി കൂട്ടിയ വ്യക്തിയാണ് ഇടവേള ബാബു. ഇപ്പോൾ ബാബുവിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുകയാണ് ഷമ്മി തിലകൻ. സോഷ്യൽ മീഡിയായിലൂടെയാണ് ഷമ്മി തിലകൻ കുറിപ്പിലൂടെ പ്രതികരിച്ചത്.
താൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് പറഞ്ഞതുകൊണ്ട് മഹാനായ നടൻ തിലകനോട് വിശദീകരണം ചോദിക്കുകയും ആ സമയത്ത് അദ്ദേഹത്തെ പുറത്താക്കാനുള്ള കുതിതിരിപ്പ് ഉണ്ടാക്കിയ വ്യക്തിയായ ഇടവേള ബാബു ഇപ്പോൾ കൊണ്ഗ്രസ്സുകാരനായി വേദികൾ പങ്കിടുന്ന അസ്വാഭാവികത ചൂണ്ടിക്കാട്ടുകയാണ് തിലകന്റെ മകനായ ഷമ്മി തിലകൻ. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര വേദിയിൽ ഇടവേള ബാബു വേദിയിൽ ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ഷമ്മി തിലകന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു. ഞാൻ കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ പ്രതിപക്ഷനേതാവ് ഞാൻ കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി..!