Latest News

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഉപേക്ഷിച്ചു; കാരണം തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

Malayalilife
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഉപേക്ഷിച്ചു; കാരണം തുറന്ന് പറഞ്ഞ് ഷാജി കൈലാസ്

മ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി രഞ്ജിതിന്റെയും രണ്‍ജി പണിക്കരുടെയും തിരക്കഥയില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിച്ചതായി ഷാജി കൈലാസ്. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയത് കൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നതെന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി - മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നു.

Read more topics: # shaji kailas-new film- ignored
shaji kailas-new film- ignored

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES