മലയാള സിനിമയില്‍ നിന്നും നടി നടന്‍മര്‍ തമിഴ്‌ലേക്കും തെലുങ്കിലേക്കും പോകുന്നത് സാധാരണയാണ്. എന്നാല്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും പോകുന്നു. ചെസ്, കംഗാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ രാജ്ബാബു ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമായ സെയ് നാളെ തിയേറ്ററുകളിലെത്തും. നകുലും, ആഞ്ചാല്‍ മുഞ്ചാ ളും നായകനും നായികയുമാകുന്ന ഈ ത്രില്ലറില്‍ പ്രകാശ് രാജ്, നാസര്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
മലയാള സിനിമാ രംഗത്ത് തന്നെ തന്റെ സംവിധാന മികവ് തെളിയിച്ച വ്യക്തിയാണ് രാജ് ബാബു.രാജേഷ്. കെ. രാമനും, വിഘ്നേഷ് രാഘവനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം ട്രിപ്പി ടര്‍ട്ടില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാനു, ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വിജയ് ഉലകനാഥാണ് ഛായാഗ്രാഹകന്‍. സംഗീതം : എന്‍.വൈ.കെ. ലോപ്പസ്.ശ്രേയാ ഘോഷാല്‍, സോനു നിഗം, ശങ്കര്‍ മഹാദേവന്‍, ബെന്നി ദയാല്‍ എന്നിവരാണ് ഗാനങ്ങളാലപിച്ചിരിക്കുന്നത്.