Latest News

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ എസ്.എന്‍. സ്വാമിയുടെ സീക്രട്ട് ഇരുപത്തി ആറിന് തിയേറ്ററുകളില്‍

Malayalilife
 ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ എസ്.എന്‍. സ്വാമിയുടെ സീക്രട്ട് ഇരുപത്തി ആറിന് തിയേറ്ററുകളില്‍

താരസമ്പന്നമായ ത്രില്ലര്‍ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഏറ സ്ഥാനം പിടിച്ച തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി സംവിധാനം ചെയ്യുന്ന  സീക്രട്ട് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി രിക്കുന്നു.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ജൂലൈ ഇരുപത്തി ആറിന് പ്രദര്‍ശനത്തിനെത്തുന്നു

ലഷ്മി പാര്‍വ്വതി ഫിലിം സിന്റെ ബാനറില്‍ രാജേന്ദ്രപ്രസാദ് ഈ ചിത്രം നിര്‍മ്മിക്കുന്നു.
ആത്മവിശ്വാസമാണ് ജീവിതത്തിന്റെ അടിത്തറയെന്നതാണ് ഈ ചിത്രത്തിലൂടെ എസ്.എന്‍. സ്വാമി പറയാന്‍ശ്രമിക്കുന്നത്.

വിശ്വാസവും, ബുദ്ധിയും, ശാസ്ത്രവുമൊക്കെ കൈകോര്‍ക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡിലാണ് അവതരിപ്പിക്കുന്നത്.
. ഒരു യുവാവിന്റെ വ്യക്തി ജീവിതത്തില്‍ അരങ്ങുന്ന ഒരു പ്രശ്‌നത്തെ എങ്ങനെ നേരിടുന്നു എന്നതാണ് ഈ ചിത്രം കാട്ടിത്തരുന്നത്.
യുവനിരക്കാരാണ് ഇക്കുറി സ്വാമിയുടെ അഭിനേതാക്കള്‍.
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഈ ചിത്രത്തില്‍  
അപര്‍ണ്ണാ ദാസാണു നായിക.
 ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രണ്‍ജി  പണിക്കര്‍, കലേഷ് രാമാനന്ദ്, മണിക്കുട്ടന്‍, ജി.
സുരേഷ് കുമാര്‍, ജയകൃഷ്ണന്‍, ആര്‍ദ്രാ മോഹന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം ജെയ്ക് ബിജോയ്‌സ്.
ഛായാഗ്രഹണം - ജാക്‌സന്‍ ജോണ്‍സണ്‍
എഡിറ്റിംഗ് -ബസോദ് ടി. ബാബുരാജ്.
കലാസംവിധാനം - സിറിള്‍ കുരുവിള
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ശിവരാമകൃഷ്ണന്‍
നിര്‍മ്മാണ നിര്‍വ്വഹണം - അരോമ മോഹന്‍.
വാഴൂര്‍ ജോസ്.

Read more topics: # സീക്രട്ട്
secret dhyan sreenivasan clean u

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES