പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന വെട്രിമാരന് ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഡബ്ബിങ് ഇന്ന് ആരംഭിച്ചു. വിജയ് സേതുപതിയും സൂരിയും വെട്രിമാരനും നിര്‍മ്മാതാക്കളും ചേര്‍ന്നുള്ള ചിത്രവും വിജയ് സേതുപതിയും സൂരിയും ഡബ്ബിങ് ആരംഭിക്കും മുന്നേ ഭദ്രദീപം തെളിയിക്കുന്ന ചിത്രവും പുറത്തുവിട്ടുകൊണ്ടാണ്ട് ഡബ്ബിങ് ആരംഭിച്ച വിവരം പ്രൊഡക്ഷന്‍ ഹൗസ് പ്രേക്ഷകരെ അറിയിച്ചത്.
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് രണ്ട്, 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്, രാജീവ് മേനോന്, ചേതന്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
ആര് എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.
ഡി ഓ പി : ആര്. വേല്‍രാജ്, കലാസംവിധാനം : ജാക്കി, എഡിറ്റര്‍ : രാമര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ : ഉത്തര മേനോന്, സ്റ്റണ്ട്സ് : പീറ്റര്‍ ഹെയ്ന് & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ : ടി. ഉദയകുമാര്‍, വി എഫ് എക്സ് : ആര് ഹരിഹരസുദന്‍, പി ആര് ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.