താരപുത്രികള്‍ അരങ്ങുവാഴുന്ന ബോളിവുഡില്‍ പുതുതായി ഉദിച്ച താരനക്ഷത്രമാണ് സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെ മകളാണ് സാറ . ബോളിവുഡില്‍ തന്റെതായ ഒരു സ്ഥാനം സാറ രണ്ട് ചിത്രങ്ങളില്‍ നിന്നുളള അഭിനയം കൊണ്ട് നേടുകയും ചെയ്തു . എന്നാല്‍ ഇപ്പോള്‍ താരം ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ് .
ലൗ ആജ് കല്‍ എന്ന ചിത്രത്തിലെ താരത്തിന്റെ ഒരു രംഗത്തിലുളള കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര്‍ താരത്തെ ട്രോളുന്നത് . നിലവില്‍ ചിത്രം പുറത്ത് വന്നിട്ടില്ലെങ്കിലും സാറയ്ക്ക് തിരിച്ചടി നല്‍കിയത് പ്രമോഷനുവേണ്ടി പുറത്തിറക്കിയ ചില രംഗങ്ങളിലെ അഭിനയമാണ് . ചിത്രത്തില്‍ താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാര്‍ത്തിക്ക് ആര്യനൊപ്പമാണ് .
2009-ല്‍ സെയ്ഫ് അലി ഖാനും ദീപിക പദുകോണും അഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ലൗ ആജ് കല്‍ . ചിത്രം സംവിധാനം ചെയ്യുന്നത് ഇംതിയാസ് അലിയാണ്. സാറ ഇപ്പോള്‍ വേഷമിടുന്നത് വരുണ്‍ ധവാനൊപ്പം കൂലി നമ്ബര്‍ 1 , അക്ഷയ് കുമാര്‍ ധനുഷ് എന്നിവരഭിനയിക്കുന്ന അത്രങ്കി റേ എന്നീ ചിത്രങ്ങളിലാണ് .