ബാലതാരമായി സിനിമയില്‍ എത്തി നായികയായി മാറിയ സനുഷ സന്തോഷ് ഇപ്പോള്‍ വെള്ളിത്തിരയില്‍ അത്ര സജീവമല്ല. വിദേശത്തുള്ള സനുഷ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിച്ചിരുന്ന നടി ദിവസങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലാണ് ഉള്ളത് എന്ന സൂചന നല്കി പങ്കുവച്ച ഫോട്ടോകള്‍ വൈറലായിരുന്നു. അതിലൊക്കെയും സനുഷയുടെ പുതിയ ലുക്കിനെ കുറിച്ചും മാറ്റത്തെ കുറിച്ചും എല്ലാം പലരും സംസാരിച്ചു. വിമര്‍ശിച്ചും, പരിഹസിച്ചുമുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. എന്നാല്‍ എല്ലാ വേദനകളും ഒരിക്കല്‍ മാറും എന്നാണ് സനുഷ പറയുന്നത്.
വളരെ പോസിറ്റീവായി, എന്നാല്‍ അല്പം ഇമോഷണലായി സനുഷ സന്തോഷ് പങ്കുവച്ച ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വൈറലാവുന്നു. ഇപ്പോഴും നടി ലണ്ടനില്‍ തന്നെയാണ് ഉള്ളത് എന്ന് പോസ്റ്റില്‍ വ്യക്തം. ഇംഗ്ലണ്ടിലെ ബാംബര്‍ഗ് കാസില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് സനുഷയുടെ പോസ്റ്റ്.
'മറഞ്ഞിരിയ്ക്കുന്ന മുറിവുകള്‍ എല്ലാം ഒരുനാള്‍ ഉണങ്ങും, പാടുകള്‍ മാഞ്ഞുപോവും, വേദനകള്‍ എല്ലാം വിടപറയും. സ്നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനോഹരമായ ഹൃദയത്തില്‍ സന്തോഷം മാത്രം നിറയും' എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എല്ലാ വേദനകളും പെട്ടന്ന് മാറട്ടെ, കളിചിരി തമാശകളോടെ സനുഷ വീണ്ടും തിരിച്ചെത്തട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ വരുന്നു.
കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ച ആളോട് തത്കാലം ഇങ്ങനെ നടന്നാല്‍ മതിയെന്നാണ് സനുഷയുടെ മറുപടി. സ്നേഹം പങ്കുവച്ചുകൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്.
ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജലധാര പമ്പ് സെറ്റ് എന്ന ചിത്രമാണ് സനുഷയുടേതായി അവസാനം റിലീസ് ചെയ്തത്. ഉര്‍വശി നായികയായ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സനുഷ അവതരിപ്പിച്ചത്.