Latest News

സ്വന്തമായി അഭിപ്രായമില്ലാത്തവരാണ് കേരളത്തിലെ സാംസ്‌കാരിക നായകർ; ജനങ്ങൾ നൽകുന്ന അമിത പരിഗണന സിനിമാക്കാർ അർഹിക്കുന്നില്ല; ക്യാമറയ്ക്ക് മുൻപിൽ കാണുന്ന പോലെയല്ല പല സിനിമാക്കാരുടേയും യഥാർത്ഥ ജീവിതം; സിനിമാക്കാർക്ക് പകരം ആദരിക്കേണ്ടത് കർഷകരേയും ശാസ്ത്രജ്ഞരേയും സൈനികരേയും; കുവൈറ്റിൽ എത്തിയ സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞത്

Malayalilife

സിനിമാക്കാർ അമിത പരിഗണന അർഹിക്കുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. കുവൈറ്റിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക നായകർ എന്ന് പറഞ്ഞ് നടക്കുന്നവർ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ്. ജനങ്ങൾ സിനിമാക്കാർക്ക് അമിത പ്രാധാന്യം നൽകുന്നുണ്ട്. ഇത് അവർ അർഹിക്കുന്നില്ല. ജനം സിനിമാക്കാർക്ക് നൽകുന്നത് ദൈവതുല്യമായ പരിഗണനയാണ്.  സിനിമക്കാർ അത് ഒട്ടും അർഹിക്കുന്നില്ല. നാം ക്യാമറയുടെ മുൻപിൽ കാണുന്നവരല്ല യഥാർത്ഥ ജീവിതത്തിൽ പല സിനിമക്കാരും. കൂട്ടത്തിലുള്ള നടി ആക്രമിക്കപ്പെട്ടിട്ടും അതിനെതിരെ ശബ്ദിക്കാത്തവരാണ് സിനിമയിൽ ഉള്ളത്. ആദരിക്കേണ്ടത് സിനിമക്കാരെയല്ല, പകരം കർഷകരെയും ശാസ്ത്രജ്ഞരെയും സൈനികരെയുമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സുഖമുള്ള അനുഭവമാണ് അഭിനയിക്കുക എന്നത്. എന്നാൽ സംവിധാനം അങ്ങനെയല്ല. മൂന്നോ നാലോ സീനുകളാ ഒരു ദിവസം അഭിനയിക്കാൻ ഉണ്ടാവുക. അതിൽ തന്നെ എല്ലാ സീനുകളിലും അഭിനയിക്കേണ്ടിവരില്ല. നടനായാലും നടിയായാലും ബാക്കിസമയം മൊബൈലും നോക്കിയിരിക്കാം,അത്യാവശ്യം പഞ്ചാരയടിയുമാകാം. എന്നാൽ സംവിധായകൻ നാലു സീനിലും സമയം ചെലവിടണം. തന്റെ സിനിമകളിൽ സന്ദേശമുണ്ട്. അതേസമയം കലയും സാഹിത്യവുമെന്നൊക്കെ പറയുന്നവരുടെ സിനിമകളിൽ അതുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. തന്റെ സിനിമ ജനം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് താൻ ഇവിടം വരെ എത്തിയതെന്നും അത് നേട്ടം തന്നെയാണെന്നും സന്തോഷ് പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Read more topics: # santhosh pandit,# kuwait
santhosh-pandit-kuwait

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES