Latest News

പടം നിര്‍മ്മിച്ച് പൂരപ്പറമ്പില്‍ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥ; കൊള്ളയ്ക്ക് ചുക്കാന്‍ പിടിക്കുന്ന പിആര്‍ ഏജന്‍സികളും;ഫ്രീ ടിക്കറ്റ്‌സ് കൊടുത്തു ആളെ കുത്തി കയറ്റി ഫെയ്ക്ക് സക്‌സസ് കാണിക്കല്‍; സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ട്രി ആണുപോലും മലയാള സിനിമ; പോസ്റ്റുമായി സാന്ദ്രാ തോമസ് വീണ്ടും

Malayalilife
 പടം നിര്‍മ്മിച്ച് പൂരപ്പറമ്പില്‍ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥ; കൊള്ളയ്ക്ക് ചുക്കാന്‍ പിടിക്കുന്ന പിആര്‍ ഏജന്‍സികളും;ഫ്രീ ടിക്കറ്റ്‌സ് കൊടുത്തു ആളെ കുത്തി കയറ്റി ഫെയ്ക്ക് സക്‌സസ് കാണിക്കല്‍; സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ട്രി ആണുപോലും മലയാള സിനിമ; പോസ്റ്റുമായി സാന്ദ്രാ തോമസ് വീണ്ടും

ഷെയ്ന്‍ നിഗത്തെ നായകനാക്കി സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്‌സ്. സിനിമ തീയറ്ററില്‍ എത്തുന്നതിന് മുന്നേ വിവാദങ്ങളും വന്നിരുന്നു. ഇപ്പോളിതാ ചിത്രം റിലീസിനെത്തിയതിന് പിന്നാലെ നടി സാന്ദ്രാ തോമസ് പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയാമകുന്നത്.

ഒറ്റ വരിയിലൂടെയാണ് സാന്ദ്രയുടെ പ്രതികരണം. 'സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും Welcome to Malayalam cinema' എന്ന വരിയാണ് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എത്തിയ 'ലിറ്റില്‍ ഹാര്‍ട്ട്സ്' എന്ന സിനിമക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങളെ തുടര്‍ന്നാണ് സാന്ദ്രയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്ത്രീ സൗഹാര്‍ദ്ദ ഇന്‍ഡസ്ടറി ആണുപോലും??
Welcome to Malayalam cinema??
സിനിമ ഇറങ്ങിയ അദ്ധ്യാഴ്ച പോസ്റ്ററുകള്‍ ഒട്ടിക്കാതെ കബളിപ്പിക്കുക, ചോദിക്കുമ്പോ മഴയായിരുന്നു എന്ന മുട്ടാപ്പോക്കു ന്യായം പറയുക . മറ്റ് പടങ്ങളുടെ ഉണ്ടല്ലോ എന്ന് ചോദിക്കുമ്പോള്‍ അത് ചോദിക്കാന്‍ നിങ്ങളാരാ എന്ന ധാര്‍ഷ്ട്യം
ഒരു ഫാമിലി സിനിമയായ ലിറ്റലെ ഹെര്‍ട്‌സ് ന് രാവിലെ 10 am , 11am , 12 pm ഷോസ് നല്‍കുക , കുടുംബപ്രേക്ഷകര്‍ ഇറങ്ങുന്ന സമയമായ വൈകുന്നേരങ്ങളില്‍ അഭിപ്രായം കുറഞ്ഞ മറ്റ് പടങ്ങള്‍ കളിപ്പിക്കുക.
ഫ്രീ ടിക്കറ്റ്‌സ് കൊടുത്തു ആളെ കുത്തി കയറ്റി fake success കാണിക്കുന്ന unfair trade പ്രാക്ടീസ് കണ്ണും അടച്ചു ഇരുട്ടാക്കുക . കൊച്ചു ചിത്രങ്ങള്‍ വരെ ആളെ കയറ്റി സിനിമ വിജയമാണെന്ന് കൊട്ടിഘോഷികുമ്പോള്‍ മറ്റ് നിര്‍മ്മാതാക്കളും വിതരണക്കാരും നിര്ബന്ധിതരാകുകയാണ്. അതിനെതിരെ ആരും ഒരക്ഷരവും മിണ്ടി കണ്ടില്ല.
പടം നിര്‍മ്മിച്ച് പൂരപ്പറമ്പില്‍ കൊണ്ടുപോയി കാണിച്ചു കൊടുക്കുന്ന അവസ്ഥയാണിപ്പോള്‍. ഇങ്ങനെയുള്ള കൊള്ളയ്ക്ക് ചുക്കാന്‍ പിടിക്കുന്ന കുറെ PR ഏജന്‍സികളും ഉണ്ട്.
Book my show, IMDB rating, Antipiracy എന്നൊക്കെ പേരില്‍ ഇവിടെ നടക്കുന്ന കൊടും കൊള്ളകള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അധികാരപ്പെട്ടവര്‍ കല്ലിന് കാറ്റു പിടിച്ചപോലെ നോക്കുകുത്തികള്‍ മാത്രം .

ഷെയ്ന്‍ നിഗം, ബാബുരാജ്, ഷൈന്‍ ടോം ചാക്കോ, മഹിമ നമ്പ്യാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി, ആന്റോ ജോസ് പെരേര-എബി ട്രീസാ പോള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. ജൂണ്‍ 7ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് ജിസിസി രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ നിഗൂഢതയും സാന്ദ്ര ആരോപിച്ചിരുന്നു.


 

sandra thomas about movie release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES