നാലു വര്‍ഷം കൊണ്ട് വെറും 19 സിനിമകളില്‍ മാത്രം അഭിനയിച്ച് ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് സംയുക്താ വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം ചെയ്ത് സംയുക്ത സിനിമാ അഭിനയത്തോട് വിട പറഞ്ഞിട്ട് 25 വര്‍ഷത്തോളമാവുകയാണ്. ഇന്നലെയായിരുന്നു ബിജു മേനോന്റെ 55ാം പിറന്നാള്‍. അതിനിടെയാണ് ഇപ്പോള്‍ നടന്റെ കുടുംബചിത്രവും പുറത്തു വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും അതിലധികം സജീവമൊന്നുമല്ല, ബിജു മേനോനും സംയുക്തയും. സ്വകാര്യ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും അതില്‍ പങ്കുവെക്കാറേയില്ല. 18കാരനായ മകന്‍ ദക്ഷിനുമുണ്ട് സോഷ്യല്‍ മീഡിയാ അക്കൗണ്ടും. തികച്ചും സ്വകാര്യമായി സൂക്ഷിച്ചിരിക്കുന്ന ആ അക്കൗണ്ടില്‍ ഫോളോ ചെയ്യുന്നത് ദക്ഷ് തന്റെ പ്രിയപ്പെട്ടവരെ മാത്രമാണ്.
ഇപ്പോഴിതാ, മൂവരുടേയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഉയരത്തില്‍ അച്ഛനെ കടത്തിവെട്ടിയിരിക്കുന്ന ദക്ഷ് കാണാന്‍ അച്ഛന്റേയും അമ്മയുടേയും മുഖച്ഛായയുണ്ട്. അമ്മയുടെ നിറവും ഷേപ്പുമെല്ലാം ഉണ്ടെങ്കിലും എവിടെയൊക്കെയോ ആ മുഖത്ത് അച്ഛനേയും കാണാം. ഓണച്ചിത്രമാണിതെന്നാണ് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാവുന്നത്. വലിയ സ്വര്‍ണക്കസവുള്ള സെറ്റുസാരിയുടുത്ത് മുടിയഴിച്ചിട്ട് സുന്ദയായി നില്‍ക്കുന്ന സംയുക്ത അടുത്തിടെയാണ് ഇടയ്ക്ക് മുടി മുറിച്ചിരുന്നു. എന്നാലിപ്പോള്‍ വീണ്ടും ആ മുടി വളര്‍ന്നിട്ടുണ്ട്. നീല ഷര്‍ട്ടും വെള്ള മുണ്ടുമുടുത്ത് ഒരു സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ബിജുമേനോന്‍ ഉള്ളത്. അച്ഛനെ യും അമ്മയേയും ചേര്‍ത്തുപിടിച്ചാണ് മകന്‍ ദക്ഷന്‍ ദാര്‍മ്മികും നില്‍ക്കുന്നത്.
ബിജു മേനോനെ വിവാഹം ചെയ്ത് സിനിമാ അഭിനയത്തോട് വിട പറഞ്ഞ സംയുക്ത എന്ന് തിരിച്ച് വരുമെന്ന് ആരാധകരെല്ലാം എപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ തന്റേതായ ലോകത്ത് തിരക്കിലാണ് സംയുക്ത. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സിനിമകളെല്ലാം നിര്‍ത്തിവച്ചതോടെ മകന്‍ ദക്ഷിനൊപ്പം ഗാര്‍ഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകുകയായിരുന്നു ബിജു മേനോന്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ സംയുക്ത പങ്കുവച്ചിരുന്നു. 'മഴ', 'മേഘമല്‍ഹാര്‍', 'മധുരനൊമ്പരക്കാറ്റ്' തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് സംയുക്തയും ബിജുമേനോനും ഒന്നിച്ച് അഭിനയിച്ചത്.
എങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം കവരാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. സൂപ്പര്‍ഹിറ്റ് സിനിമയായ തെങ്കാശിപ്പട്ടണത്തിലാണ് അവസാനമായി അഭിനയിച്ചത്. ശേഷം നടന്‍ ബിജു മേനോനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കുടുംബിനിയാവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് മുതല്‍ സംയുക്ത വര്‍മ്മയുടെ തിരിച്ച് വരവിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പല അഭിമുഖങ്ങളിലും ബിജു മേനോനോടും സംയുക്തയോടും ചോദിക്കുന്ന ഏക കാര്യവും ഇത് തന്നെയാണ്. മകന്റെ കാര്യങ്ങള്‍ നോക്കാന്‍ രണ്ട് പേരില്‍ ഒരാള്‍ വീട്ടിലുണ്ടാവണമെന്ന തീരുമാനമാണ് അഭിനയത്തിലേക്ക് തിരിച്ച് വരാത്തതിന് പിന്നിലുള്ളതെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. സംയുക്തയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ അഭിനയിക്കുന്നതില്‍ തനിയ്ക്ക യാതൊരു വിയോജിപ്പുമില്ലെന്നാണ് ബിജു മേനോന്റെ അഭിപ്രായം.