Latest News

സുരേഷ് ഗോപിയെ കണ്ടതോടെ ഓടി വന്ന് നെഞ്ചത്ത് ചാരി സംയുക്ത; കണ്ണേട്ടനെയും മീനാക്ഷിയും ഓരേ ഫ്രെയിമിലെത്തിയ രംഗം സോഷ്യല്‍മീഡിയയിലും ഹിറ്റ്; കോഴിക്കോട് നടന്ന പി വി പി വി ഗംഗാധരന്റെ അനുസ്മരണ സമ്മേളനത്തില്‍ താരങ്ങള്‍ എത്തിയപ്പോള്‍

Malayalilife
സുരേഷ് ഗോപിയെ കണ്ടതോടെ ഓടി വന്ന് നെഞ്ചത്ത് ചാരി സംയുക്ത; കണ്ണേട്ടനെയും മീനാക്ഷിയും ഓരേ ഫ്രെയിമിലെത്തിയ രംഗം സോഷ്യല്‍മീഡിയയിലും ഹിറ്റ്; കോഴിക്കോട് നടന്ന പി വി പി വി ഗംഗാധരന്റെ അനുസ്മരണ സമ്മേളനത്തില്‍ താരങ്ങള്‍ എത്തിയപ്പോള്‍

നാലേ നാലു വര്‍ഷം മാത്രമെ സിനിമയില്‍ അഭിനയിച്ചുള്ളൂവെങ്കിലും മലയാള സിനിമ എന്നെന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് സംയുക്താ വര്‍മ. എപ്പോഴും ആരാധകര്‍ ചര്‍ച്ച ചെയ്യാറുള്ളത് നടി എന്നെങ്കിലും സിനിമയിലേക്ക് തിരിച്ചു വരുമോ എന്നതാണ്. എന്നാല്‍ കുടുംബജീവിതവും യോഗയും ഒക്കെയായി തന്റേതായ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് നടി. അപൂര്‍വ്വമായി മാത്രമെ സംയുക്ത പൊതുചടങ്ങുകള്‍ക്കു പോലും എത്താറുള്ളൂ. ഇപ്പോഴിതാ, കോഴിക്കോട് വച്ചു നടന്ന ഒരു ചടങ്ങില്‍ അപ്രതീക്ഷിതമായി സംയുക്താ വര്‍മ്മയും സുരേഷ് ഗോപിയും തമ്മില്‍ കണ്ടുമുട്ടിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പി.വി. ഗംഗാധരന്റെ ഒന്നാം അനുസ്മരണ സമ്മേളനം 'ഗംഗാതരംഗം' ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അവിടെയാണ് സ്‌ക്രീനില്‍ നായകനും നായികയ്ക്കും ആയി തിളങ്ങി നിന്ന സംയുക്ത വര്‍മ്മയും നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി പങ്കെടുത്ത ഒരേ ചടങ്ങില്‍ ഒരേ വേദി പങ്കിട്ട് എത്തിയത്. കോഴിക്കോട് വച്ചുനടന്ന ചടങ്ങിന്റെ ദൃശ്യങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുകയാണ് .

ഏറെ നാളുകള്‍ക്ക് ശേഷം തന്റെ ഏട്ടനെ കണ്ടപ്പോള്‍ ഒരു കുഞ്ഞനുജത്തിയുടെ ഫീലില്‍ ഓടിച്ചെന്നു കെട്ടി പിടിച്ചുകൊണ്ടാണ് ആ സ്നേഹം സംയുക്ത പങ്കുവച്ചത്, ചേട്ടനെ കണ്ടപ്പോള്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചപ്പോള്‍ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്നുണ്ട് സുരേഷ് ഗോപി അതോടെയാണ് ഇരുവരുടെയും കഥാപാത്രങ്ങളെക്കുറിച്ചും ഇരുവരുടെയും സ്വഭാവത്തില്‍ ഉള്ള സാമ്യതകളും ചര്‍ച്ച ആയത്. സിനിമയില്‍ നാലു വര്‍ഷമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതിനിടയില്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്. നരിമാന്‍, മേഘ സന്ദേശം, തെങ്കാശിപ്പട്ടണം, സായ്വര്‍ തിരുമേനി, വാഴുന്നോര്‍ തുടങ്ങിയവയാണത്.

തന്റെ ജീവിതത്തില്‍ ഒരു സഹോദര സ്ഥാനമാണ് സുരേഷേട്ടന് ഉള്ളത് എന്ന് പലകുറി സംയുക്ത പറഞ്ഞിട്ടുണ്ട്. ആഭരണങ്ങളുടെ കാര്യത്തില്‍ നല്ല സെന്‍സുള്ള ആളാണ് സുരേഷേട്ടന്‍. അതുകൊണ്ടുതന്നെ രാധിക ചേച്ചിയുടെ കയ്യില്‍ നിറയെ കളക്ഷന്‍സ് ഉണ്ട്. ഈശ്വരാ ഇങ്ങനെ ഒരു അച്ഛനോ ഏട്ടനോ, ഭര്‍ത്താവോ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട് എന്നും സംയുക്ത മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആഭരണങ്ങളുടെ കാര്യത്തില്‍ സംയുക്തക്കും അതെ സ്വഭാവമാണ്. വെറൈറ്റി വെറൈറ്റി ആഭരണങ്ങള്‍ ധരിക്കാനും അത് വാങ്ങാനും സംയുക്ത പണം ചിലവാക്കാറുണ്ട്. ഇടക്ക് മാത്രമാണ് പൊതുവേദികളില്‍ എത്തുന്നത് എങ്കില്‍ പോലും സംയുക്ത അണിയുന്ന ആഭരണങ്ങളെകുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

ബിജു ചേട്ടന്‍ വാങ്ങിത്തന്ന ആഭരണങ്ങള്‍ എന്റെ കൈയ്യില്‍ ഉണ്ട്. പക്ഷെ വളരെ കടുക് മണി പോലെ സിംപിള്‍ ആയ സംഭവങ്ങള്‍ ആണ് ഉള്ളത്. വളരെ തിന്‍ ചെയിന്‍ ഒക്കെ ആണ് പുള്ളിക്ക് ഇഷ്ടം ഉള്ളത്. എന്നാല്‍ താന്‍ നേരെ തിരിച്ചാണ് എന്നും സംയുക്ത പറഞ്ഞിരുന്നു. കഴിഞ്ഞദിവസവും സംയുക്ത അണിഞ്ഞ ആഭരണങ്ങള്‍ വ്യത്യസ്ത ലുക്കില്‍ ഉള്ളതായിരുന്നു. ലക്ഷ്മി ദേവിയുടെ മുഖരൂപം പോലെ തോന്നിക്കുന്ന വലിയ ഒരു പെന്‍ഡന്റും അതിനു യോജിക്കുന്ന ഒരു മാലയും അണിഞ്ഞാണ് സംയുക്ത എത്തിയത്.

ആന്റിക് കളക്ഷന്‍ ആയാലും അല്ലാത്തവയായാലും ആഭരണങ്ങളോട് പ്രത്യേകമായൊരു താല്‍പര്യമുള്ളയാളാണ് പൊതുവേദികളില്‍ വേറിട്ട് നില്‍ക്കുന്നതിലൊരു കാരണം ഈ ക്രേസാണ്. മുത്തുക്കുടയും വെഞ്ചാമരവുമൊക്കെയുണ്ടല്ലോ എന്ന് പറഞ്ഞ് ബിജുവേട്ടന്‍ തന്നെ കളിയാക്കാറുണ്ടെന്നും വലിയ ലോക്കറ്റുള്ള മാലയും കമ്മലുമൊക്കെയാണ് താന്‍ മേടിക്കാറുള്ളതെന്നും മുന്‍പൊരിക്കല്‍ സംയുക്ത പറഞ്ഞിട്ടുണ്ട്. അനുജത്തി ഉത്തര ഉണ്ണിയുടെ വിവാഹത്തിനും സംയുക്ത അണിഞ്ഞ ആഭരങ്ങളെക്കുറിച്ചു ചര്‍ച്ചകള്‍ നടന്നിരുന്നു.

 

samyuktha varma and suresh gopi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക