മലയാളികളുെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. പതിനെട്ടുവര്‍ഷം പിന്നിട്ടുകഴിഞ്ഞു ഇരുവരും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് . സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്തെ ഈ താരകുടുംബത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. കുടുംബം ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോലും വളരെ വിരളമായെ എത്താറുള്ളൂ. എന്നാലിപ്പോളിതാ അടുത്തിടെ നടത്തിയ വിദേശയാത്രയിലെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സംയുക്ത പങ്ക് വച്ചിരിക്കുകയാണ്.
പുതുവത്സരം ആഘോഷിക്കാനായി യാത്രയിലായിരുന്നു ഇരുവരും.മഞ്ഞില്‍ കളിക്കുന്നതും ഫൊട്ടൊയ്ക്ക് പോസ് ചെയ്യുന്നതുമായ സംയുക്തയെ വീഡിയോയില്‍ കാണാം. ബിജു മേനോനും മകനും വീഡിയോയിലുണ്ട്.
2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. ഇവരുവര്‍ക്കും ദക്ഷ് ധാര്‍മിക് എന്ന് പേരുള്ള മകനുമുണ്ട്.ബിജു മേനോനും സംയുക്ത വര്‍മ്മയും ഒരുമിച്ച് 'മഴ', 'മധുരനൊമ്പരക്കാറ്റ്', 'മേഘമല്‍ഹാര്‍' എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തെ തുടര്‍ന്ന് സംയുക്ത വര്‍മ്മ അഭിനയത്തില്‍ നിന്നും അകന്നെങ്കിലും പരസ്യ ചിത്രങ്ങളില്‍ സജീവമാണ്.