Latest News

കാടിന്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലര്‍;സംഭവം അദ്ധ്യായം ഒന്ന് ടൈറ്റില്‍ പുറത്ത്

Malayalilife
കാടിന്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലര്‍;സംഭവം അദ്ധ്യായം ഒന്ന് ടൈറ്റില്‍ പുറത്ത്

കാടിന്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി  ഫാന്റെസി തില്ലര്‍ സിനിമയാണ്‌ സംഭവം അദ്ധ്യായം ഒന്ന്.നവാഗതനായ ജിത്തു സതീശന്‍ മംഗലത്ത് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് പതിനൊന്നു മുതല്‍ പാലക്കാട്ടെ ധോണി ഫോറസ്റ്റില്‍ ആരംഭിക്കുന്നു.ബന്ദിപ്പൂര്‍, തേനി എന്നീ പ്രദേശങ്ങളും ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.

ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോര്‍ട്ട് ഫിലിമിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.അസ്‌കര്‍ അലി, വിനീത് കുമാര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. സെന്തില്‍ കൃഷ്ണ, അസ്സീം ജമാല്‍, രാജേഷ് അഴീക്കോടന്‍,ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസന്‍, നീതു കൃഷ്ണ, കലേഷ്, ഡാവിഞ്ചി സതീഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ നവീന്‍ ഊട്ട, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദ് .ഛായാഗ്രഹണം നവീന്‍ നജോസ്, എഡിറ്റിംഗ് അര്‍ജുന്‍ പ്രകാശ്,ബാഗ്രൗണ്ട് സ്‌കോര്‍ ഗോഡ് വിന്‍ തോമസ്, വസ്ത്രാലങ്കാരം  സമീറാ സനീഷ് മേക്കപ്പ് പട്ടണം റഷീദ്, 
 കലാസംവിധാനം - സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍,  
സ്റ്റീല്‍സ് നിദാദ് കെ. എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്  മെല്‍ബിന്‍ മാത്യു, അനുപ് മോഹന്‍  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രവിണ്‍ എടവണ്ണപ്പാറ.
 വാഴൂര്‍ ജോസ്

sambhavam adhyayam onnu movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES