Latest News

അസ്തമയം വളരെ അകലെയല്ല..ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം; ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക്; പിറന്നാള്‍ ദിനത്തില്‍ സലീം കുമാറിന്റെ കുറിപ്പ്

Malayalilife
 അസ്തമയം വളരെ അകലെയല്ല..ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം; ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക്; പിറന്നാള്‍ ദിനത്തില്‍ സലീം കുമാറിന്റെ കുറിപ്പ്

ലീം കുമാര്‍ എന്ന നടനെ മലയാളികള്‍ക്കു മുന്നില്‍ പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയതു പോലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളും ഇന്നും മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്നവയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ ചിത്രങ്ങളിലൂടെ സലിംകുമാറിന്റെ അഭിനയശേഷി എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്നതുമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ഇപ്പോഴിതാ, തന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞതിനു പിന്നാലെ ഞെട്ടിക്കുന്ന ഒരു കുറിപ്പുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ് അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം സ്നേഹപൂര്‍വ്വം നിങ്ങളുടെ സലിംകുമാര്‍- അദ്ദേഹം കുറിച്ചു.

ലിവര്‍ സിറോസിസ് എന്ന രോഗവും ഇടക്ക് കാറല്ല രോഗവും സലീംകുമാറിനെ തളര്‍ത്തിയിരുന്നു. പാരമ്പര്യമായി കിട്ടിയ അസുഖമാണ് ലിവര്‍ സിറോസിസ് എന്ന് സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്. ഒരു ചായ പോലും കുടിക്കാത്ത അദ്ദേഹത്തിന്റെ സഹോദരനും ഇതേ അസുഖമാണ്. 25 വര്‍ഷക്കാലത്തിലധികമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സലീം കുമാര്‍ 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. നടന്‍ ഇപ്പോള്‍ അഭിനയലോകത്തില്‍ നിന്നുംവിട്ടു നില്‍ക്കുകയാണ്. ചാനല്‍ പരിപാടികളില്‍ എല്ലാം സജീവമായ സലിം കുമാര്‍ 54ല്‍ നിന്നും 55ലേക്ക് കടക്കവേയാണ് വികാരനിര്‍ഭരമായ ഈ കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

2000ല്‍ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍ ടീം സലിമിനെ വിളിക്കാന്‍ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന് തിരക്കായി. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകള്‍ ഇദ്ദേഹത്തെ തേടി വന്നു. പിന്നീടങ്ങോട്ട് ദിലീപ്-ഹരിശ്രീ അശോകന്‍-സലിം കുമാര്‍ ടീം എപ്പോഴെല്ലാം സ്‌ക്രീനില്‍ ഒന്നിച്ചോ അപ്പോഴെല്ലാം തിയേറ്ററില്‍ പൊട്ടിച്ചിരികള്‍ അലയടിച്ചു. മീശമാധവനിലെ അഡ്വ. മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, കല്യാണരാമനിലെ പ്യാരി, മായാവിയിലെ ആശാന്‍, തിളക്കത്തിലെ ഓമനക്കുട്ടന്‍ എന്നിവ അതില്‍ ചിലതുമാത്രം.ഇനിയും അദ്ദേഹത്തിന് ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആകട്ടെ എന്നാണ് ആരാധകരുടെ കമന്റുകള്‍.

മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച നടന്‍ ആണ് സലിം കുമാര്‍. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരം. ഹാസ്യ കഥാപാത്രങ്ങളെ മാത്രമല്ല സ്ട്രോങ്ങ് ആയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടന്‍ ആണ് അദ്ദേഹം.

salim kumar gets emotional on his 55th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക