നിനക്ക് ഒന്ന് ചിരിച്ചാല്‍ എന്താണെന്ന ചോദ്യത്തിന് മുന്നില്‍ നാണത്തോടെ പുഞ്ചിരിച്ച് സായ് പല്ലവി; വാലന്റൈന്‍സ് ഡേ ആശംസയ്‌ക്കൊപ്പം  നാഗചൈതന്യയ്ക്കൊപ്പമുള വീഡിയോ പങ്കിട്ട് സായി പല്ലവി 

Malayalilife
 നിനക്ക് ഒന്ന് ചിരിച്ചാല്‍ എന്താണെന്ന ചോദ്യത്തിന് മുന്നില്‍ നാണത്തോടെ പുഞ്ചിരിച്ച് സായ് പല്ലവി; വാലന്റൈന്‍സ് ഡേ ആശംസയ്‌ക്കൊപ്പം  നാഗചൈതന്യയ്ക്കൊപ്പമുള വീഡിയോ പങ്കിട്ട് സായി പല്ലവി 

സിനിമയില്‍ വന്ന കാലം മുതല്‍ നിരവധി താരങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള താരമാണ് സായി പല്ലവി.അത്തരത്തില്‍ സായി പല്ലവിയുടെ പേരിനൊപ്പം ഏറ്റവും അധികം കേട്ടിരുന്ന ഒരു പേരാണ് നടന്‍ നാഗചൈതന്യയുടേത്. സമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം സായി പല്ലവിയും നാഗ ചൈതന്യയും തമ്മില്‍ പ്രണയത്തില്‍ ആണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുവരെയും സായി പല്ലവിയോ നാഗ ചൈതന്യയോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. 

എന്നാല്‍  വാലന്റൈന്‍സ് ഡേ പ്രമാണിച്ച് സായി പല്ലവി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. ഹാപ്പി വാലെന്റൈന്‍സ് ഡേ എന്ന ക്യാപ്ഷ്യനോടെ നാഗചൈതന്യക്ക് ഒപ്പം ഉള്ള ഒരു വീഡിയോ ആണ് സായി പല്ലവി പങ്കുവെച്ചിരിക്കുന്നത്.

പുച്ചുതലേ' എന്ന് സായി പല്ലവിയെ നാഗചൈതന്യ വിളിക്കുന്നത് ആണ് വീഡിയോയുടെ തുടക്കം. പുച്ചുതലേ എന്ന തെലുങ്ക് വാക്ക് സ്നേഹത്തോടെ വിളിക്കുന്ന ഒരു വാക്കാണ്. ഈ വിളി കേട്ട് സായി പല്ലവി തിരിഞ്ഞു നോക്കുമ്പോള്‍ 'നിനക്ക് ഒന്ന് ചിരിച്ചാല്‍ എന്താണ്' എന്ന് നാഗ ചൈതന്യ ചോദിക്കുന്നുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ സായിപല്ലവി നാണത്തോടെ ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിന്റെ അവസാനവും ഹാപ്പി വാലെന്റൈന്‍സ് ഡേ എന്ന് എഴുതി കാണിക്കുന്നുണ്ട്. നിരവധി ആരാധകര്‍ ആണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

എന്നാല്‍ നാഗചൈതന്യയും സായി പല്ലവിയും ലവ് സ്റ്റോറി എന്ന സിനിമയ്ക്ക് ശേഷം ഒന്നിക്കുന്ന തണ്ടേല്‍ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്‍ വീഡിയോ ആണിത് എന്നാണ് ആരാധകര്‍ തന്നെ കണ്ടെത്തിയിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chay Akkineni (@chayakkineni)

sai pallavi naga chaitanya vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES