രാജ് ബി ഷെട്ടി, അപര്‍ണാ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തിയ രുധിരം ഐ എഫ് കെ കെ ഫിലിം മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിച്ചു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ പി.സുകുമാര്‍, അഭിനേതാക്കളായ ആല്‍ഫി പഞ്ഞിക്കാരന്‍, സുരഭി സന്തോഷ്, ചലച്ചിത്ര പ്രവര്‍ത്തകരായ സന്തോഷ് പവിത്രം, അനില്‍ കുമാര്‍, പ്രതീഷ് ശേഖര്‍, ദീപക് എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് കണ്ട പ്രേക്ഷകരോട് സംസാരിച്ചു.
ടെക്നിക്കലി ലോക സിനിമാ നിലവാരത്തോടു കിടപിടിക്കുന്ന മലയാള സിനിമയാണ് രുധിരം എന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. രാജ് ബി ഷെട്ടിയുടെയും അപര്‍ണാ ബാലമുരളിയുടെയും ഗംഭീര അഭിനയ പ്രകടനത്തിന് പ്രേക്ഷകരുടെ മികച്ച അഭിപ്രായവും ലഭിക്കുന്ന ചിത്രം ഇപ്പോള്‍ തിയേറ്ററുകളിലും പ്രദര്‍ശന വിജയം കരസ്ഥമാക്കുകയാണ്. ജിഷോ ലോണ്‍ ആന്റണി സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രം കൂടിയാണ് രുധിരം.
The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് റിലീസ് ചെയ്തത്. ഒരു സൈക്കോളജിക്കല്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് 'രുധിരം' നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോണ്‍ ആന്റണി 'രുധിര'ത്തില്‍ നിര്‍വഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹ രചയിതാവായി പ്രവര്‍ത്തിച്ചത് ജോസഫ് കിരണ്‍ ജോര്‍ജാണ്.
'രുധിര'ത്തിന്റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്‌സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍: എഎസ്ആര്‍, ആക്ഷന്‍: റോബിന്‍ ടോം, ചേതന്‍ ഡിസൂസ, റണ്‍ രവി, ചീഫ് അസോ.ഡയറക്ടര്‍: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടര്‍: ജോമോന്‍ കെ ജോസഫ്, വിഷ്വല്‍ പ്രൊമോഷന്‍: ഡോണ്‍ മാക്‌സ്, കാസ്റ്റിങ് ഡയറക്ടര്‍: അലന്‍ പ്രാക്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ശ്രുതി ലാലന്‍, നിധി ലാലന്‍, വിന്‍സെന്റ് ആലപ്പാട്ട്, സ്റ്റില്‍സ്: റെനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, പോസ്റ്റ് പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍: ബാലു നാരായണന്‍, കളറിസ്റ്റ്: ബിലാല്‍ റഷീദ്, വിഎഫ്എക്‌സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പി, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി, പിആര്‍ഒ: പ്രതീഷ് ശേഖര്‍.