മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റിയാസ് ഖാന്‍. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള റിയാസ് ഖാന്‍ നായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും മാത്രമല്ല ബോല്‍വുഡിലും തിളങ്ങിയ നടന്റെ കുടുംബത്തിലെ ആഘോഷങ്ങളുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
റിയാസ് ഖാന്റെ മൂത്ത മകന്‍ വിവാഹിതനാകുകയാണ്. ഹല്‍ദി ചടങ്ങുകള്‍ ആഘോഷമാക്കുന്ന റിയാസിന്റെയും ഭാര്യ ഉമയുടെയും വീഡിയോയാണ് വൈറലാകുന്നത്. 'അടിച്ചു കേറി വാ' എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹല്‍ദി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
നാളെ, ആഗസ്റ്റ് 8 നാണ് റിയാസ് ഖാന്റെയും ഉമയുടെയും മകന്‍ ഷാരിഖ് ഹസ്സന്റെ വിവാഹം. കല്യാണത്തിന്റെ ഹല്‍ദി ചിത്രങ്ങളും വീഡിയോകളും ഒക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്. ആവേശം എന്ന ചിത്രത്തിലെ 'എട മോനെ' എന്ന ഡയലോഗ് ഹിറ്റായതിന് പിന്നാലെ
റിയാസ് ഖാന്റെ പഴയ ഒരു സിനിമയിലെ ഡയലോഗും വൈറലായിരുന്നു. 'അടിച്ചു കയറി വാ' എന്ന ആ ഡയലോഗ് ഹൈലൈറ്റ് ചെയ്താണ് ഷാരിഖിന്റെ വിവാഹ വീഡിയോകള്‍ എല്ലാം വരുന്നത്. പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും കല്യാണ ചെക്കനെക്കാള്‍ പൊളിയാണ് അച്ഛന്‍ റിയാസ് ഖാന്‍ എന്ന് ആരാധകര്‍ പറയുന്നു.
മകന്റെ വിവാഹ വാര്‍ത്ത പ്രേക്ഷകരെ ആദ്യം അറിയിക്കുന്നത് അമ്മ ഉമ റിയാസ് ആണ്. ''അവസാനം എന്റെ ബേബി മാലാഖയെ പോലെ മനോഹരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുന്നു. ഓഗസ്റ്റ് 8ന് ആണ് വിവാഹം'' എന്നാണ് ഷാരിഖിന്റെയും മരിയയുടെയും ചിത്രം പങ്കുവച്ച് ഉമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഡാന്‍സും പാട്ടുമൊക്കെയായി ഫുള്‍ വൈബിലാണ് കല്യാണ് നടക്കുന്നത്. മരിയ ജെന്നിഫറാണ് വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു. നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് ഇതിനോടകം തന്റെ കരിയര്‍ ഭദ്രമാക്കിയതാണ്. നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന റിസോര്‍ട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയായിരുന്നു ഷാരിഖ്. രാജ് അയ്യപ്പയും ഷാരിഖ് ഹസ്സനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'സുഖം സുഖകരം' എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ 'ബാലേട്ടന്‍' എന്ന ചിത്രത്തിലെ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആമിര്‍ ഖാന്‍ നായകനായ ഗജനി എന്ന ഹിന്ദി ചിത്രത്തിലും റിയാസ് ഖാന്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രങ്ങളാണ് പ്രധാനമായും താരത്തെ തേടിയെത്തിയിരുന്നത്.
1992ല്‍ ആയിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം കഴിഞ്ഞത്. മലയാളത്തിനൊപ്പം തമിഴ് സിനിമയിലും റിയാസ് ഖാന്‍ സജീവമായിരുന്നു. അങ്ങനെയാണ് തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളായ ഉമയുമായി പ്രണയത്തിലായത്. ഷാരിഖിനെ കൂടാതെ സമര്‍ഥ് എന്ന മകനും ഇവര്‍ക്കുണ്ട്.