ലാല്‍ മുഖ്യവേഷത്തിലെത്തിയ 'മാഡ് ഡാഡ്' എന്ന സിനിമയുടെ സംവിധായികയാണ് രേവതി വര്‍മ. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്. 'ഇപ്പോള്‍ ചിത്രം സംവിധാനം ചെയ്യാനെത്തിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങള്‍ രേവതി വര്‍മ പങ്ക് വക്കുകയാണ്.നടന്‍ ലാല്‍ ഉള്‍പ്പെടെ തന്നോട് മോശമായി പെരുമാറിയെന്ന് രേവതി പറഞ്ഞു. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ വിശ്വാസമില്ലെന്നും രേവതി വ്യക്തമാക്കി.
ഞാന്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ അഭിനയിക്കുക. ഞാന്‍ കട്ട് എന്ന് പറയുമ്പോള്‍ അഭിനയം നിര്‍ത്തി പോയി ഇരിക്കുക . ഞാന്‍ പറയുന്നതുപോലെ അഭിനയിക്കേണ്ടിവരുക. ഒരു പ്രധാന നടന്‍ പറഞ്ഞത് കക്കൂസ് പാട്ട കോരാന്‍ പോകുന്നതാണ് ഇതിലും ഭേദം എന്നാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വേദനയുണ്ടല്ലോ. എന്റെ ബിപിയൊക്കെ കയറി ബോധം കെട്ടുവീണിട്ടുണ്ട്.
ചിത്രം സംവിധാനം ചെയ്തപ്പോള്‍ നേരിടേണ്ടിവന്നത് കടുത്ത ദുരനഭുവങ്ങളാണ്. സ്ത്രീ സംവിധാനം ചെയ്യുന്നത് അംഗീകരിക്കാനോ, സഹകരിക്കാനോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും തയാറായില്ല. മുഖ്യവേഷം ചെയ്ത ലാലില്‍ നിന്ന് അടക്കം വലിയ വിവേചനം നേരിട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയരുടെ പേരുകള്‍ പുറത്തുവിടാത്തത് അതിജീവിതകളോടുളള അനീതിയാണെന്ന് രേവതി പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചാണ് അതിജീവിതകള്‍ കമ്മറ്റി മുന്‍പാടെ മൊഴി നല്‍കിയത്.
സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തില്‍ വിശ്വാസമില്ലെന്നും രേവതി വര്‍മ കൂട്ടിച്ചേര്‍ത്തു. ഐസിസിയില്‍ എനിക്ക് വിശ്വാസമില്ല. ഒരു കുടുംബത്തിലെ ആളുകള്‍ പരാതി കേള്‍ക്കുന്നത് പോലെയാണ് അതില്‍ പറയുന്ന പരാതികള്‍ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്യുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ ജുഡീഷ്യറിയും പോലീസും ഉള്‍പ്പെടുന്ന സംവിധാനം വേണമെന്നും രേവതി വര്‍മ അഭിപ്രായപ്പെട്ടു.