Latest News

സമാധാനിക്കാന്‍ പലതും ചിന്തിക്കുന്നു...സമാധാനം മാത്രം കിട്ടുന്നില്ല;ഇനി ചേച്ചിയുടെ ചിരി ഞാനെന്ന് കാണും; കുടുംബത്തിലുണ്ടായ അപകടവിവരം പങ്ക് വച്ച് നടി 

Malayalilife
 സമാധാനിക്കാന്‍ പലതും ചിന്തിക്കുന്നു...സമാധാനം മാത്രം കിട്ടുന്നില്ല;ഇനി ചേച്ചിയുടെ ചിരി ഞാനെന്ന് കാണും; കുടുംബത്തിലുണ്ടായ അപകടവിവരം പങ്ക് വച്ച് നടി 

കുടുബ പ്രേക്ഷകര്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ നടിയാണ് രശ്മി അനില്‍. കുട്ടന്‍ചേട്ടന്റെ ഫോട്ടോ വല്ലതും ഉണ്ടോ... എന്ന ചോദ്യവും ഇല്ലാ.... എന്ന മറുപടിയും മില്യണ്‍ കണക്കിന് മലയാളികളാണ് ഏറ്റെടുത്ത് ചിരിച്ചു മറിഞ്ഞത്. കോമഡി ഷോകളിലൂടെ തുടങ്ങി സിനിമയിലും സീരിയലുകളിലുമെല്ലാം സാന്നിധ്യമറിയിക്കുവാന്‍ രശ്മിയ്ക്ക് കഴിഞ്ഞു. എവിടെയായാലും നിറഞ്ഞ ചിരിയോടെ അല്ലാതെ താരത്തെ ഇതുവരെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍, തന്റെ കുടുംബത്തെ തേടിയെത്തിയ ഒരു ദാരുണമായ വാര്‍ത്ത പങ്കുവച്ചാണ് രശ്മി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഓണത്തിനെടുത്ത കുടുംബചിത്രം നെഞ്ചുപൊട്ടുന്ന നോവായി മാറിയതിന്റെ വേദനയിലാണ് ഇപ്പോള്‍ നടിയും കുടുംബവും ഉള്ളത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്:

തീരാദുഃഖത്തിന് മുന്‍പുള്ള ചിരി ചേച്ചിയുടെ മകന്‍ വിച്ചുക്കുട്ടന്‍ കഴിഞ്ഞ 18 ന് ഞങ്ങളെവിട്ടുപോയി. Airpodവെച്ച് റയിവേ ട്രാക്കിലൂടെ നടന്നപ്പോള്‍ അവനും ഞങ്ങളും കരുതിയില്ല ഇനി തിരിച്ച് വരില്ലാന്ന്. 20 വര്‍ഷംകൊണ്ട് ഒരായുസ്സിലെ സ്നേഹം നീ ഞങ്ങള്‍ക്ക് തന്നുകഴിഞ്ഞോ? ദൈവത്തിന് അങ്ങനെ തോന്നിയിട്ടുണ്ടാകും. നീ ഞങ്ങള്‍ക്കെന്നപോലെ ദൈവത്തിനും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നിരിക്കും അല്ലങ്കില്‍ നിന്നെ പറിച്ചെടുത്തുകൊണ്ട് പോകില്ലല്ലോ. സമാധാനിക്കാന്‍ പലതും ചിന്തിക്കുന്നു സമാധാനം മാത്രം കിട്ടുന്നില്ല. ഇനി എന്റെ ചേച്ചിയുടെ ചിരി ഞാനെന്ന് കാണും ഞങ്ങള്‍ക്കിനി എന്താണ് സന്തോഷം ഒരു കുടുംബത്തിന്റെ മുഴുവന്‍ ചിരിയും ഒരുനിമിഷം കൊണ്ടില്ലാതായിരിക്കുന്നു. കുറച്ചു ദിവസം എന്നെ കാണാതിരുന്നപ്പോള്‍ അന്വേഷിച്ചെത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.

എന്ന വാക്കുകളോടെയാണ് സ്വന്തം ചേച്ചിയുടെ മകന്‍ വിച്ചുക്കുട്ടന്റെ മരണ വാര്‍ത്ത രശ്മി അറിയിച്ചത്. ഇത്തവണ കുടുംബാംഗങ്ങള്‍ എല്ലാം ചേര്‍ന്ന് ആഘോഷമാക്കിയിരുന്ന ഓണമായിരുന്നു ഇത്തവണത്തേത്. രശ്മിയുടെ പുതിയ വീട്ടിലായിരുന്നു സദ്യയും പൂക്കളമിടലും എല്ലാമായി രശ്മിയും ചേച്ചിയും അനുജത്തിമാരും അവരുടെ മക്കളും എല്ലാമായി ഒത്തുകൂടിയത്. അതുകൊണ്ടു തന്നെ എല്ലാം കഴിഞ്ഞപ്പോള്‍ സന്തോഷചിത്രവും പകര്‍ത്തി. എന്നാല്‍, പിന്നാലെയാണ് കുടുംബത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ മരണവും എത്തിയത്. ട്രെയിന്‍ അപകടത്തിലാണ് രശ്മിയുടെ ചേച്ചിയുടെ മകന്റെ മരണം സംഭവിച്ചത്. ചെവിയില്‍ എയര്‍പോഡു വച്ച് റെയില്‍ പാളത്തിലൂടെ നടക്കുകയായിരുന്നു. അതുകൊണ്ടു തന്നെ, ട്രെയിന്‍ വന്നതും ഹോള്‍ മുഴക്കിയതും ഒന്നും ചേച്ചിയുടെ മകന്‍ അറിഞ്ഞില്ല. പിന്നാലെയാണ് കുടുംബത്തെ തകര്‍ത്തെറിഞ്ഞ മരണ വാര്‍ത്തയും പ്രിയപ്പെട്ടവരെ തേടിയെത്തിയത്.

അതിനു ശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു രശ്മിയും കുടുംബവും എല്ലാം. ഒരായുസിലെ സന്തോഷം മുഴുവന്‍ നല്‍കി മരണത്തിലേക്ക് പോയ വിച്ചു കുട്ടന്റെ വേര്‍പാട് നടിയുടെ ചേച്ചിയേയും ഉലച്ചു കളഞ്ഞു. ചേച്ചിയുടെ മുഖത്തെ ആ ചിരി ഇനിയെന്നു തിരിച്ചു വരും? ഞങ്ങളുടെ സന്തോഷം മുഴുവന്‍ അവസാനിച്ചല്ലോ എന്ന വേദനയാണ് നടി ഇപ്പോള്‍ പങ്കുവച്ചത്.

reshmi anil about an accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES