കൊല്ലം സുധിയുടെ മരണശേഷം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ താരമാണ് രേണു. സുധി മരണപ്പെട്ട് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞതോടെയാണ് രേണു ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ പങ്കുവച്ചു തുടങ്ങിയത്പിന്നാലെ അഭിനയത്തിലും സജീവമായ താരം നാടകത്തിലും സിനിമയിലും ഒക്കെ ചുവട് ഉറപ്പിച്ച് കഴിഞ്ഞു.
രേണു പങ്ക് വക്കുന്ന വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അതൊന്നും കാര്യമാക്കാതെ മുമ്പോട്ട് പോവുകയാണ് രേണു ചെയ്യുന്നത്. ഇപ്പോള്‍ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് രേണു സുധി. തമിഴ് ഗാനമായ 'ഉരുഗുതേ..' എ. ന്ന പാട്ടിലാണ് രേണു അഭിനയിച്ചത്. ഇത്തവണ കലാഭവന്‍ ഷംനാദ് എന്ന വ്യക്തിയാണ് രേണുവിനോടൊപ്പം വീഡിയോയിലുള്ളത്. ഒരു പുഴക്കരയില്‍ നിന്നുള്ളതാണ് വീഡിയോ.
ഇതോടെ, സോഷ്യല്‍മീഡിയയില്‍ രേണുവിനെതിരെ വിമര്‍ശനങ്ങള്‍ നിറയുകയാണ്. അഭിനയം ശരിയാകാനുണ്ടെന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിട്ടുള്ളത്. കമന്റ് ബോക്‌സില്‍ രേണുവിനെതിരെയുള്ള വിമര്‍ശനങ്ങളാണ് കൂടുതലായുള്ളത്. അഭിനയകലയില്‍ തിളങ്ങില്ല, നല്ലൊരു ബിസിനസോ ജോലിയോ കണ്ടുപിടിക്കൂ എന്നാണ് ഒരാള്‍ കമന്റ് ചെയ്ത്.
എന്തുവാ ഇത്, എല്ലാം ഒരുപോലെ, ഇതാണോ അഭിനയം, നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു.... ഇപ്പോള്‍ നിങ്ങള് ഈ ചെയ്യുന്ന ഓരോ റീല്‍സും നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞു.... നല്ല ഒരു വീഡിയോ പോലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല..., മനസിലാക്കാതെ കിട്ടുന്നതിലെല്ലാം ചാടി പുറപ്പെട്ട് അഭിനയിച്ചാല്‍ നാളെ ഈ മാര്‍ക്കറ്റ് പോയ ശേഷം ആരും തിരിഞ്ഞ് നോക്കില്ലെന്നൊക്കെയാണ് കൂടുതല്‍ പേരും കമന്റുകളിലൂടെ അറിയിച്ചത്.