ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്തിരുന്ന പരിപാടി റേറ്റിങ്ങിലും ഏറെ മുന്നിലായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ ആശയവുമായി 5 വര്‍ഷം മുന്‍പായിരുന്നു രമേഷ് പിഷാരടിയും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ഈ പരിപാടിയിലൂടെയാണ് രമേശ പിഷാരടിയും ആര്യയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായത്. എന്നാല്‍ പിന്നീട് പഞ്ചവര്‍ണതത്ത ചിത്രത്തിന്റെ തിരക്കുകളില്‍ ആയതോടെ പിഷാരടി ബഡായി ബംഗ്ലാവില്‍ നിന്നും മാറുകയായിരുന്നു. മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വ്വന്‍ മികച്ച പ്രേക്ഷക പ്രീതി നേടി മൂന്നേറുകയാണ്
. ഇപ്പോള്‍ ബഡായി ബംഗ്ലാവില്‍ താരം അതിഥിയായി എത്തിയപ്പോള്‍ ഗാനഗന്ധര്‍വ്വന്‍ ഷൂട്ടിങ്ങിനിടെയുളള വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമൊക്കെ പിഷാരടി ആയിരുന്നു. അതിനാല്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇത് പോര കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് മുകേഷ് ചോദിച്ചു. അപ്പോഴാണ് അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ച് പിഷാരടി പറഞ്ഞത്.
പാട്ട് ഷൂട്ടിനിടയില്‍ അത്തരമൊരു സംഭവമുണ്ടായിരുന്നു. ഉത്സവപ്പറമ്പില്‍ മമ്മൂക്ക പാടുന്ന സീനാണ്, ഒന്ന് തെറ്റിയത് പോലെ തോന്നി താന്‍ കട്ട് ചെയ്തു, രണ്ടാമതും അത് പോലെ തന്നെ തോന്നിയതിനാല്‍ വീണ്ടും കട്ട് ചെയ്യുകയായിരുന്നു. സ്‌റ്റൈലിനായി മമ്മൂക്കയ്ക്ക് കൂളിങ് ഗ്ലാസ് വെച്ച് കൊടുത്തിരുന്നു. നല്ല ലൈറ്റൊക്കെ അടിക്കുന്നുണ്ട്. ഏറ്റവും പുറകിലായി ഇരിക്കുന്ന അദ്ദേഹം തന്നെ അരികിലേക്ക് വിളിച്ചു. എന്നിട്ട് കൂളിങ് ഗ്ലാസ് എനിക്ക് വെച്ച് തന്നു, ലൈറ്റ് ഓണാക്കാന്‍ പറഞ്ഞു, പാട്ട് ബുക്ക് കൈയ്യിലെടുത്തപ്പോള്‍ ഒന്നും കാണാനാവുന്നില്ല. നീയിത് പോലത്തെ ഗ്ലാസും തന്ന് ലൈറ്റും വെച്ച് പാട്ട് ബുക്കും തന്നാല്‍ താനെങ്ങനെ കാണും. വീണ്ടും എടുക്കാന്‍ പറഞ്ഞാല്‍ എങ്ങനെ നടക്കും, ആദ്യം ഇതിനൊരു പരിഹാരമുണ്ടാക്കെന്നും അദ്ദേഹം പറഞ്ഞു.
രമേഷ് പിഷാരടിക്കൊപ്പം ധര്‍മ്മജനും ബംഗ്ലാവിലേക്ക് എത്തിയിരുന്നു. ധര്‍മ്മജനെ എടുത്തായിരുന്നു പിഷാരടി വന്നത്. എപ്പോക്കണ്ടാലും കെട്ടിപ്പിടിക്കുകയും എടുക്കുകയും ചെയ്യാറുണ്ടെന്നും അതിനി എത്ര നാള്‍ കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കുമെന്നും പിഷാരടി പറഞ്ഞിരുന്നു. കഥയുടെ പ്രധാനപ്പെട്ട സ്ഥലത്താണ് ധര്‍മ്മജന്‍ വരുന്നത്. തന്റെ രണ്ട് പടത്തിലും ഇവന് വേഷം നല്‍കിയിരുന്നുവെങ്കിലും അവന്‍ സിനിമ നിര്‍മ്മിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും പിഷാരടി പറഞ്ഞിരുന്നു.