മംഗലശ്ശേരി നീലകണ്ഠന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സിദ്ധിഖ്...!

Malayalilife
topbanner
മംഗലശ്ശേരി നീലകണ്ഠന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സിദ്ധിഖ്...!

മലയാളത്തില്‍ എന്നല്ല ഇന്ത്യന്‍ സിനിമാ രംഗത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. 1978 ല്‍ തിരനോട്ടത്തിലൂടെയാണ് മലയാളസിനിമയിലേക്ക് മോഹന്‍ലാല്‍ കാലെടുത്ത് വച്ചത്.  അതുപോലെ തന്നെ എക്കാലത്തും മോഹന്‍ലാല്‍ ആരാധകരുടെ ഇഷ്ടചിത്രവുമാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠനെയും സിനിമയിലെ ഫൈറ്റ് സീന്‍സും അടിപൊളി ഡയലോഗ്‌സും ആരാധകരുടെ മനസില്‍ ഇന്നും മറക്കാനാവാത്ത ഒന്നാണ്.

രാവണപ്രഭുവില്‍ സിദ്ധിക്കിന്റെ പൊലീസ് കഥാപാത്രം മോഹന്‍ലാലിനെ മെരുക്കാന്‍ സ്വയം ഇറങ്ങുമ്പോള്‍ ഇടിവാങ്ങുന്ന രംഗം മലയാളിക്ക് മറക്കാനാകില്ല. 'ഗപ്പ് ഒന്നും കിട്ടിയില്ല' എന്ന ഡയലോഗും മോഹന്‍ലാലിന്റെയും സിദ്ദീഖിന്റെയും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഇന്നും കയ്യടി നേടുന്നതാണ്. മോഹന്‍ലാലും സിദ്ധിക്കും തമ്മില്‍ നടു റോഡില്‍ നടക്കുന്ന ഈ ഫൈറ്റ് മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളില്‍ ഒന്നാണ്. ഈ രംഗത്തെ പറ്റി പ്രേക്ഷകര്‍ക്ക് ഇതുവരെ അറിയാത്ത കാര്യമാണ് കഴിഞ്ഞ ദിവസം സിദ്ധിഖ് വെളിപ്പെടുത്തിയത്. 

അന്ന് പീറ്റര്‍ ഹെയ്ന്‍ ഇത്ര ബ്രഹ്മാണ്ഡ മാസ്റ്ററായിട്ടില്ല. പലരുടെയും അസിസ്റ്റന്റായിരുന്നു. ആ സീന്‍ എങ്ങനെ എടുത്തെന്നും എത്ര എളുപ്പത്തില്‍ തീര്‍ന്നുവെന്നും എനിക്കറിയില്ല..' സിദ്ദീഖ് പറഞ്ഞു. അതെന്റെ തുടക്കമായിരുന്നുവെന്ന് പീറ്റര്‍ ഹെയ്‌നും പറഞ്ഞു. ആ സീന്‍ എങ്ങനെ എടുത്തെന്നും എത്ര എളുപ്പത്തില്‍ തീര്‍ന്നുവെന്നും എനിക്കറിയില്ല..' സിദ്ദീഖ് പറഞ്ഞു. 

രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ഇന്നസെന്റ്, നെപ്പോളിയന്‍, രേവതി, വസുന്ധര ദാസ് എന്നിവര്‍ അഭിനയിച്ച് രാവണപ്രഭു 2001ലാണ് പുറത്തിറങ്ങിയത്. തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ ആദ്യസംവിധാന സംരംഭം. 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ രാവണപ്രഭു നിര്‍മ്മിച്ച ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഒടിയന്റെ നിര്‍മ്മാതാവ്. പീറ്റര്‍ ഹെയ്‌നാണ് ഒടിയന്റെയും ഫൈറ്റ് കൊറിയോഗ്രാഫര്‍. രാവണപ്രഭുവിനായി കനല്‍ കണ്ണനാണ് ആക്ഷന്‍ ഒരുക്കിയത്.


 

Read more topics: # ravanaprabhu,# mohanlal,# siddique,# fight scene
ravanaprabhu,mohanlal,siddique,fight scene

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES