തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു രാക്ഷസന്‍. സിനിമയുടെ ഭാഷയും വ്യാകരണവും ശ്രദ്ധിക്കുന്നവര്‍ക്കിടയില്‍ പാഠപുസ്തകമായി കണക്കാക്കുന്ന ഒരു സിനിമ. സൈക്കോ മൂവികള്‍ ആദ്യമല്ല എങ്കിലും സംവിധായകന്‍ രാംകുമാറിന്റെ പുതുമയുള്ള അവതരണം രാക്ഷസനെ അതിഗംഭീരമാക്കി.
ഇപ്പോഴിതാ രാക്ഷസന്‍ സിനിമയില്‍ സംവിധായന്‍ ഉപയോഗിച്ചിരിക്കുന്ന സൂക്ഷമത വിലയിരുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള സൂക്ഷ്മമായ കാര്യങ്ങള്‍ അതിന്റെ താളംതെറ്റാതെ സംവിധായകന്‍ കൃത്യമായി ഉപയോഗിക്കുന്നു.
സാധാരണയായി സിനിമയില്‍ എവിടെയെങ്കിലുമൊക്കെ ചില അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. എന്നാല്‍ രാക്ഷസന്‍ സിനിമയെ കീറിമുറിച്ച് പരിശോധിച്ചിട്ടും ഇവര്‍ക്ക് അങ്ങനെയൊരു അബദ്ധം കണ്ടുപിടിക്കാനായില്ല എന്നതാണ് മറ്റൊരു പ്രത്യേകത.