Latest News

പ്രേക്ഷകരെ കൈയിലെടുക്കാനായി സിനിമാ സ്‌റ്റൈലില്‍ ആളുകള്‍ക്കിടയിലേക്ക് എടുത്ത് ചാടിയ രണ്‍വീറിനെ കാണികള്‍ കൈവിട്ടു; ചാട്ടം പിഴച്ച് ആരാധികയ്ക്ക് പരുക്ക്; വൈറലായി വീഡിയോ

Malayalilife
 പ്രേക്ഷകരെ കൈയിലെടുക്കാനായി സിനിമാ സ്‌റ്റൈലില്‍ ആളുകള്‍ക്കിടയിലേക്ക് എടുത്ത് ചാടിയ രണ്‍വീറിനെ കാണികള്‍ കൈവിട്ടു; ചാട്ടം പിഴച്ച് ആരാധികയ്ക്ക് പരുക്ക്; വൈറലായി വീഡിയോ

സ്റ്റേജ് ഷോകളിലാണെങ്കിലും പ്രമോഷന്‍ പരിപാടികളിലാണെങ്കിലും അഭിനയത്തിലും എനര്‍ജറ്റിക് മാന്‍ എന്ന പേരാണ് രണ്‍വീറിനുള്ളത്. എന്നാലിപ്പോള്‍ രണ്‍വീറിന്റെ ഈ ആര്‍ജ്ജവം അല്പം കൈവ്വിട്ടുപോയിരിക്കുകയാണ്. പ്രോമോഷന്‍ പരിപാടിക്കിടെ ആരാധകരെ കൈയിലെടുക്കാനായി രണ്‍വീര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ സോഷ്യല്‍മീഡിയ ഒന്നടങ്കം നടനെ വിമര്‍ശിക്കുകയാണ്.

തന്റെ പുതിയ സിനിമ ഗല്ലി ബോയിയുടെ പ്രചരണത്തിനിടയില്‍ ആണ് രണ്‍വീറിന്റെ കളി കൈവിട്ടുപോയത്.പചാരണത്തിനിടെ തന്നെ കാണാനെത്തിയ ആരാധകര്‍ക്ക് ഇടയിലേക്ക് എടുത്ത് ചാടിയ രണ്‍വീറിന് ചാട്ടം പിഴക്കുകയായിരുന്നു.ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആള്‍കൂട്ടത്തില്‍ പെട്ടന്ന് ഉണ്ടായ തിരക്കില്‍ കുറച്ചുപേര്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തു. രണ്‍വീര്‍ ചെന്നുവീണത് ആരാധികമാരുടെ തലയ്ക്ക് മുകളിലാണ്. രണ്‍വീറിന്റെ ചാട്ടത്തെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ് നിലത്ത് കിടക്കുന്ന ഒരു ആരാധികയുടെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണാര്‍ത്ഥം ലാക്‌മേ ഫാഷന്‍ വീക്കില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു രണ്‍വീറിന്റെ ഈ ചാട്ടം. നേരത്തെയും ആരാധകര്‍ക്ക് ഇടയിലേക്ക് ഇത്തരത്തിലുള്ള അപ്രതീക്ഷിത സര്‍പ്രൈസുകള്‍ നല്‍കി താരം ഞെട്ടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വന്‍ ട്രാജഡിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇനിയെങ്കിലും താങ്കളുടെ കുട്ടിക്കളികള്‍ നിര്‍ത്തൂയെന്നാണ് പലരും രണ്‍വീറിനെ സമൂഹ മാധ്യമത്തിലൂടെ ഉപദേശിക്കുന്നത്.

ആലിയ ഭട്ടിനെയും രണ്‍വീര്‍ സിംഗിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന 'ഗല്ലി ബോയ്'. സായ അക്തര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മീശയില്ലാതെ, ശരീരഭാരം കുറച്ച് ഒരു പയ്യന്‍ ഇമേജിലാണ് രണ്‍വീര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്‍വീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഫെബ്രുവരി 14 വാലന്റെയിന്‍സ് ഡേയ്ക്ക് റിലീസിനെത്തും.

ranveer-singh-jumps-into-a-crowd-of-fans-viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES