കഴിഞ്ഞ വര്‍ഷം സിനിമമേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു മീടു ക്യാംമ്പെയ്ന്‍. ലൈംഗിക ചൂഷണങ്ങള്‍ക്കെതികെ തുടങ്ങിയ തുറന്ന് പറച്ചിലായ മീടു സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. എന്നാല്‍ ചൂടോടെ പുതുവര്‍ഷത്തിലും മീടു ആരോപണവുമായി ബോളിവുഡ് താരസുന്ദരി റാണി മുഖര്‍ജി.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാന്ല്‍ ചര്‍ച്ചയിലാണ് റാണി മുഖര്‍ജി സ്വന്തം അഭിപ്രായം വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പുതിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. ' മീടു മൂവ്മെന്റിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം പര്യാപ്തരാകണമെന്നായിരുന്നു റാണി മുഖര്‍ജിയുടെ കമന്റ്. നിങ്ങള്‍ ശക്തരാണെന്നുള്ള വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെ വരുന്ന മോശം സാഹചര്യങ്ങളോട് നോ പറയാന്‍ സാധിക്കും. ആക്രമണങ്ങളില്‍ നിന്ന് സ്വയം ചെറുത്ത് നില്‍ക്കാനുളള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് ആദ്യം മനസ്സിലാക്കുകയാണ് വേണ്ടത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ പെണ്‍കുട്ടികള്‍ ആയോധനകല സ്വയം അഭ്യസിക്കണം. ആക്രമണങ്ങളില്‍ നിന്നുമുളള സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റാണി പറഞ്ഞു.
റാണിയുെട അഭിപ്രായത്തിനെതിരെ യുവനടിമാരായ അനുഷ്‌ക ശര്‍മ, ദീപിക പദുകോണ്‍, ആലിയ ഭട്ട് എന്നിവര്‍ രംഗത്തെത്തി. റാണി മുഖര്‍ജിയുടെ ജീനു പോലെയല്ല എല്ലാ സ്ത്രീകളുടേയുമെന്നാണ് ദീപിക അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ സ്വയം പ്രതിരോധിക്കണമെന്ന് പറയുന്നതെന്നും ദീപിക ചോദിച്ചു . ഇതേ അഭിപ്രായം തന്നെയായിരുന്നു അനുഷ്‌കയ്ക്കും ആലിയയ്ക്കും. തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരെ ഉയര്‍ത്തിയ മീ ടു വിവാദമാണ് ചാനല്‍ ചര്‍ച്ചയില്‍ തുടക്കമിട്ടത്. ആ വിവാദത്തിനെതിരെയുള്ള റാണിയുടെ നിലപാടുകളോട് തുടക്കം മുതല്‍ തന്നെ യുവനടിമാര്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.