Latest News

മകളുടെ സ്‌കൂളിലെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളുമായി നടി രംഭ; ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
topbanner
മകളുടെ സ്‌കൂളിലെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളുമായി നടി രംഭ; ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

രു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നായികയായി അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കും ഭര്‍ത്താവ് ഇന്ദ്രനുമൊപ്പമുള്ള ചിത്രമാണ് രംഭ ഷെയര്‍ ചെയ്തിരിക്കുന്നത്.

മകളുടെ സ്‌ക്കൂളിലെ ഗ്രാജ്വേഷന്‍ ചടങ്ങിനെത്തിയതാണ് രംഭയും ഭര്‍ത്താവും. മൂന്നു പേരും ഒരുമിച്ച് ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയാണ്. ലാന്യ എന്നാണ് മകളുടെ പേര്. അനവധി ആരാധകര്‍ ചിത്രങ്ങള്‍ക്കു താഴെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ലാന്യ ഇന്ദ്രകുമാര്‍ എന്ന മകളുടെ പേരാണ് രംഭ അടികുറിപ്പായി നല്‍കിയത്.മകളെ കണ്ടാല്‍ രംഭയെ പോലെ തന്നെയിരിക്കുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്. 

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളില്‍ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു. മലയാളത്തില്‍ സര്‍ഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സില്‍ അഭിനയം തുടങ്ങിയ രംഭ തമിഴില്‍ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയില്‍ സല്‍മാന്‍ ഖാനോടൊപ്പവും മലയാളത്തില്‍ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.


 

Read more topics: # രംഭ
rambha shares daughters graduation

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES