ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാല്‍ സലാം തിയേറ്ററിലെത്തിയിരി ക്കുകയാണ്. ചിത്രത്തില്‍ ഒരു എക്‌സറ്റന്‍ഡഡ് കാമിയോ വേഷത്തില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രധാന ഹൈലൈറ്റും ഇത് തന്നെയാണ്. ഇപ്പോള്‍ സിനിമയ്ക്കായി താരം വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.
ലാല്‍സലാമില്‍ രജനിയെത്തുന്നത് വെറും 40 മിനിട്ട് മാത്രമാണ്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ 15 മിനിട്ടും രണ്ടാം പകുതിയില്‍ 25 മിനിട്ടും മാത്രമാണ് താരത്തിന്റെ അഭിനയമുളളത്.ലാല്‍സലാമിന് വേണ്ടി താരം 40 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് തമിഴ് സിനിമാ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് മിനിട്ടിന് ഒരു കോടി വീതമാണ് രജനിയുടെ പ്രതിഫലം.
ഇതോടെ കോളീവുഡില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടനായി രജനി കാന്ത് മാറി. മുന്‍പും ഈ സ്ഥാനം താരത്തിന് സ്വന്തമായിരുന്നു.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കപില്‍ദേവും ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച കപില്‍ദേവിന്റെ ആദ്യ തമിഴ് ചിത്രമാണ് ലാല്‍ സലാം എന്ന പ്രത്യേകതയുണ്ട്.
ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് നായകന്‍മാര്‍. വിവേക് പ്രസന്ന, നിരോഷ, സെന്തില്‍, തമ്പിരാമയ്യ, ജീവിത, ആദിത്യ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. എആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം. അഞ്ച് ഭാഷകളിലായാണ് ലാല്‍സലാം തീയേറ്ററുകളില്‍ എത്തിയത്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. ശ്രീ ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് കേരളത്തില്‍ വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.