Latest News

രാധികയ്ക്കൊപ്പം നയന്‍താരയെയും വിഗ്‌നേഷിനെയും വിവാഹം ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍; ചിത്രം പങ്ക് വച്ച് താരം

Malayalilife
 രാധികയ്ക്കൊപ്പം നയന്‍താരയെയും വിഗ്‌നേഷിനെയും വിവാഹം ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍; ചിത്രം പങ്ക് വച്ച് താരം

ടന്‍ ശരത്കുമാറിന്റെ മൂത്തമകള്‍ വരലക്ഷ്മിയുടെ വിവാഹം അടുത്ത് തന്നെ നടക്കും. കുറച്ചു ദിവസങ്ങളായി അഭിനേതാക്കളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ക്ഷണിക്കുന്ന തിരക്കിലാണ് വരലക്ഷ്മി. നടി നയന്‍താരയെയും, ഭര്‍ത്താവ് വിഗ്നേഷ് ശിവനെയും കഴിഞ്ഞ ദിവസം വരലക്ഷ്മി വിവാഹത്തിന് ക്ഷണിച്ചിരുന്നു. വരലക്ഷ്മിയുടെ ഒപ്പം രാധികാ ശരത്കുമാറും ഉണ്ട്.

നിക്കോളയ് സച്‌ദേവ് ആണ് വരലക്ഷ്മിയുടെ വരന്‍. കലാകാരനാണ് ഇദ്ദേഹം. ജൂണ്‍ പത്തിന് നയന്‍താരയെയും ഭര്‍ത്താവ് വിഗ്നേഷ് ശിവനെയും വരലക്ഷ്മി വീട്ടിലെത്തി ക്ഷണിക്കാന്‍ പോയിരുന്നു. പെറ്റമ്മയല്ലെങ്കിലും അമ്മ തന്നെയായ രാധിക എല്ലായിടങ്ങളിലും വരലക്ഷ്മിയുടെ കൂടെയുണ്ട് .

നയന്‍താരയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് രാധികയും വരലക്ഷ്മിയും വിവാഹക്ഷണക്കത്ത് കൈമാറിയത്. വിവാഹത്തിന് ക്ഷണിക്കാന്‍ പോയി നേരില്‍ക്കണ്ട ചിത്രങ്ങള്‍ അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രത്യക്ഷപെട്ടു.

വരലക്ഷ്മി പണ്ടത്തേതിലും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്. സാരിയാണ് വേഷം. നടന്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടിലും വരലക്ഷ്മിയും രാധികയും വിവാഹം ക്ഷണിക്കാന്‍ പോയിരുന്നു. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിച്ചേര്‍ന്നു.

വരലക്ഷ്മിയും കുടുംബാംഗങ്ങളും അവരുടെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചു. നേരത്തെ രജനികാന്ത്, കമല്‍ഹാസന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരെ അവര്‍ ക്ഷണിച്ചിരുന്നു. വരലക്ഷ്മി ശരത്കുമാര്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് വരലക്ഷ്മി അദ്ദേഹത്തെ 'എക്കാലവും പ്രിയപ്പെട്ടവന്‍' എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് മുംബൈയില്‍ നിന്നുള്ള ആര്‍ട്ട് ഗ്യാലറിസ്റ്റായ നിക്കോളയ് സച്ച്‌ദേവുമായി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം നടന്നു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു അത്.<
ജൂലൈയില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, വരലക്ഷ്മിയുടെയും നിക്കോളയുടെയും വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴും വന്നിട്ടില്ല
 

radhika varalakshmi with nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES