അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹ ചടങ്ങുകള്‍ ബാംഗ്ലൂരുവില്‍ കഴിഞ്ഞ ദിവസം നടത്തിയത് ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 19ന് ബെംഗളൂരുവില്‍ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകള്‍ ഇന്നലെ എറണാകുളം എളമക്കരയിലെ ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു അരങ്ങേറിയത്.
ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രന്‍ ആണ് ദേവികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ബെംഗളൂരു സ്വദേശികളായ വത്സല-സുചിന്ദ്രന്‍ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
സിനിമാ-സംഗീത ലോകത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി.
നടന്‍ ജയറാം, പാര്‍വതി, ഗായകനും അടുത്ത ബന്ധുവുമായ ജി.വേണുഗോപാല്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.
ഗായികയും അടുത്ത ബന്ധുവുമായ സുജാതയുടെ കൈപിടിച്ചാണ് രാധിക തിലകിന്റെ മകള്‍ ദേവിക മണ്ഡപത്തിലേക്ക് എത്തിയത്. സുജാതയുടെ അനന്തരവളാണ് ദേവിക
ചുവന്ന നിറത്തിലുള്ള പട്ട് സാരിയും മിനിമല്‍ ആഭരണങ്ങളും അണിഞ്ഞാണ് ദേവിക വധുവായി ഒരുങ്ങി എത്തിയത്. വെളുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന കുര്‍ത്തയായിരുന്നു വരന്റെ വേഷം.
വിവാഹ വേദിയില്‍ മണ്ഡപത്തിന് അരികിലായി മുലപ്പൂവാല്‍ അലങ്കരിച്ച രാധിക തിലകിന്റ ഫോട്ടോയും സ്ഥാപിച്ചിരുന്നു.ഇതിനെ സാക്ഷിയാക്കി ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലംവെച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു രാധിക 2015 സെപ്റ്റംബര്‍ 20-നാണ് വിട പറഞ്ഞത്. അവരുടെ ഏക മകളാണ് ദേവിക സുരേഷ്.