കസ്തൂരിമാന്‍ സീരിയലിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റബേക്ക സന്തോഷ്. റബേക്ക സംവിധായകന്‍ ശ്രീജിത്ത് വിജയനുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ സമ്മതിച്ച വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോള്‍ ക്രിസ്ത്യന്‍ വധുവായി അണിഞ്ഞൊരുങ്ങിയ റബേക്കയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് റബേക്ക സന്തോഷ്. സീരിയലില്‍ കാവ്യയായി എത്തുന്ന റബേക്കയും ജീവയായി എത്തുന്ന ശ്രീറാമും പ്രേക്ഷകരുടെ ഇഷ്ടജോഡിയാണ്. കാവ്യ പ്രണയത്തിലാണെന്നും വീട്ടുകാര്‍ സമ്മതിച്ച വിവാഹം ഉടനുണ്ടാകുമെന്നും വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത് ഗോസിപ്പുകളാണ് എന്നാണ് പലരും കരുതിയത്. എന്നാല്‍ ഇതിന് പിന്നാലെ ഭാവിവരന്‍ ശ്രീജിത്തുമായുള്ള ചിത്രങ്ങള്‍ താരം തന്നെ പങ്കുച്ചതോടെ ഇവരുടെ പ്രണയം പരസ്യമായി. പ്രണയത്തിന്റെ മൂന്നാം വാര്‍ഷികം പങ്കുവച്ചുളള താരത്തിന്റെ പോസ്റ്റും വൈറലായിരുന്നു. വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ എത്തിയ ശേഷം താരം ശ്രീജിത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ വിവാഹം എന്നാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ വധുവായി ഒരുങ്ങിയ റബേക്കയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മനോഹരമായ വെളളനിറത്തിലെ ഗൗണ്‍ അണിഞ്ഞ് കഴുത്തില്‍ നേര്‍ത്ത കല്ലുവച്ച മാലയും കാതില്‍ ചെറിയ കമ്മലുകളുമണിഞ്ഞ് മുടിയില്‍ കല്ലുകള്‍വച്ച കിരീടവും അണിഞ്ഞ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
സയ്വ വെഡ്ഡിങ്‌സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയതും പങ്കുവച്ചിരിക്കുന്നതും. എന്നാല്‍ ഇത് ഫോട്ടോഷൂട്ട് ആണോ അതോ താരത്തിന്റെ യഥാര്‍ത്ഥ വിവാഹം തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. അതേസമയം റബെക്കയുടെ വെഡ്ഡിങ്ങ് മേക്കപ്പ് ചെയ്തിരിക്കുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും സ്റ്റൈലിസ്റ്റുമായ ഐശ്വര്യ കാരയിലാണ്. സയ്വ വെഡ്ഡിങ്ങ് കമ്പനിയിലെ മാജിദ് പിഎം ആണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രമോഷന്‍ ഷൂട്ടിനായി റബേക്കയെ ഐശ്വര്യ ക്രിസ്ത്യന്‍ വധുവായി അണിയിച്ചൊരുക്കുകയായിരുന്നു എന്ന് മാജിദ് സിനിലൈഫിനോട് വ്യക്തമാക്കി. അധികം ഒരുക്കങ്ങളില്ലതെ മിനിമല്‍ മേക്കപ്പിലും ആഭരണങ്ങളിലും സുന്ദരി വധുവായി മാറിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. വളരെ നാളുകളായി റബേക്കയുടെ വിവാഹത്തിനായി കാത്തിരിക്കയായിരുന്നു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. കസ്തൂരിമാനില്‍ ബോള്‍ഡ് ആയ വക്കീലായിട്ടാണ് അഭിനയിക്കുന്നതെങ്കിലും 21 വയസ് മാത്രമാണ് റബേക്കയുടെ പ്രായം. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കേയാണ് സീരിയലിലേക്ക് താരമെത്തിയത്. ആരാധകര്‍ ഏറെയുള്ളതിനാല്‍ തന്നെ റബേക്കയുടെ സ്വകാര്യ ജീവിതം സമൂഹമാധ്യങ്ങളില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയാകുന്നുണ്ട്. റബേക്കയുടെ സഹോദരി ഗീതുവിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനെത്തിയ ശ്രീജിത്തിന്റെ ചിത്രങ്ങള്‍ റബേക്ക പങ്കുവച്ചിതും വൈറലായിരുന്നു.