സണ്ണി ലിയോണിന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമായ ക്വട്ടേഷന്‍ ഗ്യാങ്ങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലുള്ള രണ്ട് പോസ്റ്ററുകള്‍ ആണ് പുറത്ത് വന്നത്. തെലുങ്ക്, കന്നഡ,ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയാമണി, ജാക്കി ഷ്‌റഫ്, സാറ അര്‍ജുന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ചിത്രത്തില്‍ തികച്ചും വ്യത്യസ്ത വേഷത്തിലാണ് സണ്ണി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നീണ്ട തലമുടിയും പാവാടയും ഷര്‍ട്ടും ധരിച്ച് മൂക്കുത്തിയും വട്ടപ്പൊട്ടും വച്ചുള്ള സണ്ണി ലിയോണിനെ ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവില്ല.
സണ്ണി പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളെന്നും പുതിയ ലുക്കിലും താരം വളരെ നന്നായിട്ടുണ്ടെന്നാണ് കമന്റുകള്‍. ജൂലൈയിലാണ് ക്വട്ടേഷന്‍ ഗ്യാങ് തിയേറ്ററുകളിലെത്തുക. യഥാര്‍ത്ഥ ജീവിതത്തിലെ ചില സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു റിയലിസ്റ്റിക് സ്ത്രീ കേന്ദ്രീകൃത ക്രൈം ത്രില്ലര്‍ ചിത്രമാണിത്.