നീണ്ട കാത്തിരിപ്പിനൊടുവില്‍ റിലീസായ അല്ലു അര്‍ജുന്റെ 'പുഷ്പ ദി റൂള്‍' കാണാന്‍ ആവേശത്തോടെ തിയേറ്ററുകളില്‍ എത്തിയ ആരാധകര്‍ക്ക് നിരാശ. കൊച്ചിയിലെ തിയേറ്ററിലാണ് ദൗര്‍ഭാഗ്യകരമായ ഈ സാഹചര്യം ഉണ്ടായത്. കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപൊളിസ് മള്‍ട്ടിപ്ലെക്സിലെ ഒരു സ്‌ക്രീനില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 6.30നുള്ള ഷോയ്ക്കാണ് ഈ അബദ്ധം ഉണ്ടായത്.
സിനിമയുടെ ഇടവേളയ്ക്ക് തൊട്ട് മുമ്പ് എന്‍ഡ് ക്രെഡിറ്റ് എഴുതിക്കാണിച്ചപ്പോഴാണ് തിയേറ്ററില്‍ ഇരുന്നവര്‍ക്ക് തങ്ങള്‍ ഇതുവരെ കണ്ടത് 'പുഷ്പ 2'വിന്റെ രണ്ടാം പകുതിയാണെന്ന് മനസ്സിലായത്. 'പുഷ്പ' സ്വീക്വല്‍ ആയതിനാലും, സിനിമ രണ്ടാം വട്ടം കാണുന്ന പേക്ഷകര്‍ അവിടെ പ്രസ്തുത ഷോയ്ക്ക് ഇല്ലാതിരുന്നതും, തിയേറ്ററുകാരുടെ അബദ്ധം കാണികള്‍ തിരിച്ചറിഞ്ഞില്ല. ഇതോടെ തിയേറ്ററില്‍ ആകെ ബഹളമായി.
തങ്ങള്‍ക്ക് ടിക്കറ്റിന്റെ പണം തിരിച്ച് വേണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍, ആദ്യ പകുതി കാണിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി ഒണ്‍പത് മണിയോടെ ഇതേ ഷോയില്‍ സിനിമയുടെ ആദ്യ പകുതി കാണിച്ചു. എന്നാല്‍ വലിയൊരു വിഭാഗം അത് കാണാന്‍ നില്‍ക്കാതെ മടങ്ങി. അതേസമയം ഷോയ്ക്ക് എത്തിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സിനിപൊളിസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
'പുഷ്പ' രണ്ടാം ഭാഗത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് നടി ശ്രീയ രമേശും പ്രതികരിച്ചു. തെലുങ്ക് സിനിമയെ തെലുങ്ക് സിനിമയായി കാണണമെന്നും പുഷ്പയെ അവതരിപ്പിക്കാന്‍ അല്ലു അര്‍ജുന്‍ അല്ലാതെ തെന്നിന്ത്യയില്‍ വേറൊരു നടനില്ലെന്നും ശ്രീയ പറയുന്നു.
പുഷ്പ 2 കണ്ടു... എനിക്കിഷ്ടപ്പെട്ടു...എന്തിനാണ് ഇത്രയും നെഗറ്റീവ് കമന്റ്‌സും, നെഗറ്റീവ് റിവ്യൂസും ഇടുന്നത് എന്ന് മനസ്സിലാകുന്നില്ല...തെലുങ്ക് സിനിമ തെലുങ്ക് സിനിമയായി കാണണം. അല്ലാതെ അവാര്‍ഡ് സിനിമ കാണാനായി തിയറ്ററില്‍ പോകരുത്. പുഷ്പ എന്ന ആ കഥാപാത്രത്തെ ഇത്രയും വിജയമാക്കാന്‍ പറ്റിയ ഒരു നടനും ഇന്ന് സൗത്ത് ഇന്ത്യയില്‍ ഇല്ല.അതുകൊണ്ട് നെഗറ്റീവ് റിവ്യൂസില്‍ വിശ്വസിക്കാതെ തിയേറ്റില്‍ തന്നെ പോയി പുഷ്പ 2 കാണുക.''-ശ്രീയ രമേശ് കുറിച്ചു.
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് പുഷ്പ 2. ഫഹദ് ഫാസില്‍ വില്ലനായും രശ്മിക മന്ദാന നായികയായും എത്തിയ ചിത്രത്തിന് മലയാളത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പ്രദര്‍ശനത്തിനെത്തി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഏറ്റവും വേഗം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
സുകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് സ്വന്തമാക്കിയത്. 175.1 കോടി രൂപയാണ് ആദ്യ ദിനത്തില്‍ 'പുഷ്പ 2 ദി റൂള്‍' വാരിക്കൂട്ടിയത്. 'ബാഹുബലി'ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആറിന്റെ' ആദ്യ ദിന കളക്ഷനെ മറികടന്നാണ് 'പുഷ്പ 2' ബോക്സ് ഓഫീസില്‍ വിജയക്കൊടി പാറിച്ചത്.
രണ്ടാം ദിനത്തില്‍ 449 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം കരസ്ഥമാക്കിയത്. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം കൂടിയാണ് 'പുഷ്പ 2 ദി റൂള്‍'. അതേസമയം 2021ല്‍ റിലീസ് ചെയ്ത 'പുഷ്പ: ദി റൈസ്' 326.6 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ വാരിക്കൂട്ടിയത്.