ഇഷ്ടജോഡി ജീവിതത്തിലും ഒരുമിക്കുന്നു എന്ന് കേട്ടപ്പോൾ ആകെ സന്തോഷത്തിലായിരുന്നു ആരാധകർ; വേർപിരിഞ്ഞു എങ്കിലും ഇന്നും അദ്ദേഹത്തിനോട് പ്രണയമുണ്ട്; മലയാള സിനിമയിലെ വൈശാലിയുടെ ഇപ്പോഴത്തെ വിശേഷം

Malayalilife
ഇഷ്ടജോഡി ജീവിതത്തിലും ഒരുമിക്കുന്നു എന്ന് കേട്ടപ്പോൾ ആകെ സന്തോഷത്തിലായിരുന്നു ആരാധകർ; വേർപിരിഞ്ഞു എങ്കിലും ഇന്നും അദ്ദേഹത്തിനോട് പ്രണയമുണ്ട്; മലയാള സിനിമയിലെ വൈശാലിയുടെ ഇപ്പോഴത്തെ വിശേഷം

 

ലയാളികൾ ഒരിക്കലും മറക്കാത്ത രണ്ടു സിനിമകളാണ് വൈശാലിയും ഞാൻ ഗന്ധർവ്വനും. പുരാണവും ദൈവീകതയും ഒരുമിച്ചു ചേർത്ത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രങ്ങളാണ് ഇത് രണ്ടും. രണ്ടും രണ്ടു സമയത്തു നടക്കുന്ന കഥകളാണെങ്കിലും കുറച്ചു സാമ്യമൊക്കെ ഇത് തമ്മിലുണ്ട്. പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ്ണ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ്‌ ഞാൻ ഗന്ധർവ്വൻ. എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി. 1988-ൽ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻ ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകർത്തു അഭിനയിച്ച നടിയാണ് സുപർണ്ണ. വൈശാലിയായും അതുപോലെ ഭാമയായുമൊക്കെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന നടിയാണ് സുപർണ്ണ.

പതിനൊന്നു ചിത്രങ്ങളിൽ അഭിനയിച്ച നടി നാലോളം മലയാള സിനിമയിൽ അഭിനയിച്ചു. അത്ഭുതമെന്ന് പറയേണ്ട കാര്യമില്ല ആദ്യ ചിത്രം തൊട്ട് എല്ലാം വമ്പൻ ഹിറ്റുകളാണ് മലയാളത്തിൽ. മഹാരാഷ്ട്രയിൽ ജനിച്ച ഒരു ഉത്തരേന്ത്യൻ ചലച്ചിത്രനടിയാണ് സുപർണ ആനന്ദ്. 1969-ൽ ജനിച്ച ഇവർ ഭരതൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തതോടെയാണ് പ്രശസ്തയായത്. അതേ വർഷം പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ തെസാബിലെ 'ജ്യോതി ദേശ്മുഖ്' എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഇവർ അവസാനം അഭിനയിച്ച ചിത്രം 1991 ൽ പുറത്തിറങ്ങിയ പദ്മരാജൻ ചിത്രമായ ഞാൻ ഗന്ധർവൻ ആണ്. 1997ൽ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ 'ആസ്ത ഇൻ ദി പ്രിസൺ ഓഫ് സ്പ്രിംഗ് ആണ് സുപർണ അവസാനമായി അഭിനയിച്ച ചിത്രം.സുപർണ്ണ അഭിനയിച്ച മറ്റൊരു മലയാള ചിത്രമാണ് ജയറാം നായകനായ 'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം'. അതിനു മുൻപ് അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ഉത്തരം. അങ്ങനെ മലയാളത്തിൽ ഹിറ്റുകളുടെ രാജകുമാരി എന്ന് തന്നെ പറയാം.

ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപര്‍ണ മലയാളത്തിലേക്ക് എത്തിയത് എന്ന് എല്ലാവർക്കും അറിയാം. ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപര്‍ണ. അത് എല്ലാ പ്രേക്ഷകർക്കും സന്തോഷം നൽകിയ വാർത്ത ആയിരുന്നു. അവരുടെ ഇഷ്ടജോഡി ജീവിതത്തിലും ഒരുമിക്കുന്നു എന്ന് കേട്ടപ്പോൾ ആകെ സന്തോഷത്തിലായിരുന്നു എല്ലാവരും. വൈശാലി സിനിമയിൽ ഋഷ്യശൃംഗനായി അഭിനയിച്ച സഞ്ജയിനെയാണ് സുപർണ്ണ വിവാഹം കഴിച്ചത്. എന്നാല്‍ അധികം നാള്‍ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. 2007 ല്‍ ഇവർ വിവാഹ മോചിതരുമായി. എന്നാലിപ്പോഴും സഞ്ജയിയോട് മനസില്‍ പഴയ പ്രണയമുണ്ടെന്നാണ് സുപര്‍ണ്ണ പലപ്പോഴും പറഞ്ഞത് പറഞ്ഞത്. അഭിപ്രായ വ്യത്യാസം കൂടിവന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും വിവാഹിതയാകുകയായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു. മക്കള്‍ സുപര്‍ണ്ണയ്ക്കൊപ്പമാണ് കഴിയുന്നത്. തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണ്ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ല. എന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയ്യെ പോലെ തന്നെയാണ്. അകന്നാണ് കഴിയുന്നതെങ്കിലും ഇഷ്ടപ്പെട്ടയാള്‍ സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണ്’ സുപര്‍ണ്ണയും പറഞ്ഞിരുന്നു.

സിനിമയിലേക്ക് തിരിച്ചു വരാന്‍ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ തന്നെ കുട്ടികള്‍ കൂടി ആയതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും നീട്ടി വെയ്ക്കുകയായിരുന്നു. പിന്നീട് കുടുംബവുമായി പോകാൻ തയാറായി. ആഗ്നേയ തന്നെ പഠിച്ചു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉപേക്ഷിക്കുകയും കുട്ടികളെ പരിചരിച്ച് കഴിയുകയുമായിരുന്നു. ഇപ്പോള്‍ ബോംബയില്‍ കുടുംബത്തിനൊപ്പം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപര്‍ണ. സിനിമയിലേക്ക് ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്ന് താരം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ സുപര്‍ണയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴേക്കും മലയാളികള്‍ ഒന്നടങ്കം അമ്പരന്നിരുന്നു. കാരണം അതി സുന്ദരിയായ തങ്ങളുടെ ഇഷ്ട്ടനായികയ്ക്ക് ഉണ്ടായ രൂപമാറ്റം അത്ഭുതപ്പെടുത്തും വിധമുള്ളതായിരുന്നു.

vaishali actress suparna malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES