മലയാളികൾ ഇന്നും കണ്ടാൽ ചിരിക്കുന്ന ഒരു സിനിമയാണ് കുബേരൻ. സുന്ദർ ദാസിന്റെ സംവിധാനത്തിൽ ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ്മ, ഉമാശങ്കരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുബേരൻ. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ഈ ചിത്രം സുദേവ് റിലീസ്, ഷേണായ് സിനിമാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വി.സി. അശോക് ആണ്. ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി. ചിരിമധുരം തരുന്ന സിനിമയുടെ ഗാനങ്ങളും എന്നും പ്രേക്ഷകപ്രീതി ഉള്ളതാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ശരത് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.ഉമാശങ്കരി അഭിനയിച്ച ആദ്യത്തെ മലയാളചലച്ചിത്രമാണിത്. ഈ ഒരു സിനിമ തന്നെ ധാരാളമാണ് താരത്തിനെ പറ്റി മലയാളികൾക്ക് ഓർക്കാൻ.
പല ഭാഷകളിൽ അഭിനയിച്ച ഒരു നടിയാണ് ഉമാ ശങ്കരി. സിനിമയിലും പിന്നീട് സീരിയലിലും തിളങ്ങി നിന്ന താരമാണ് ഉമാ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിളങ്ങി നിന്ന താരം ഏകദേശം മുപ്പതോളം സിനിമയിൽ അഭിനയിച്ചു. 1982 ജനിച്ച താരത്തിന് ഇപ്പോൾ മുപ്പത്തിയൊമ്പത് വയസ്സാണ് ഉള്ളത്. രാജേന്ദ്ര ബാബുവിന്റെയും സുമിത്രയുടെയും മകളായി എൺപത്തിരണ്ടിൽ മാർച്ച് രണ്ടിനാണ് ജനിച്ചത്. താരം ഇവരുടെ മൂത്തമകളാണ്. നക്ഷത്ര എന്നൊരു അനുജത്തി കൂടിയുണ്ട് താരത്തിന്. താരത്തിന്റെ അച്ഛൻ രാജേന്ദ്ര ബാബു കന്നഡ സിനിമകളിലെ ഒരു സംവിധായകൻ ആണ്. 'അമ്മ സുമിത്ര മലയാള സിനിമ നിർമ്മാല്യം അടക്കം നിരവധി തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അനുജത്തി നക്ഷത്രയും അഭിനയ രംഗത് സജ്ജീവമാണ്. ദീപ്തി എന്നൊരു പേരും കൂടെ നക്ഷത്രയ്ക്ക് ഉണ്ട്. അച്ഛൻ കണ്ണടക്കാരനും 'അമ്മ മലയാളിയുമാണ്. ഇഗ്നോയിൽ നിന്നുമാണ് താരം ഇംഗിഷ് ബിരുദം നേടിയത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ എച്ച്. ദുശ്യന്തിനെ 2006 ജൂൺ 15 ന് ബാംഗ്ലൂരിൽ വച്ച് താരം വിവാഹം കഴിച്ചു.
2000 ത്തിൽ വീരനാടായ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറി. അതെ വർഷത്തിൽ തന്നെ മറ്റൊരു തമിഴ് ചിത്രമായ വാനവിലിൽ അഭിനയിച്ചു. തൊട്ട് അടുത്ത വർഷവും രണ്ടു തമിഴ് സിനിമകളും രണ്ടു തെലുങ്ക് സിനിമകളിലും അഭിനയിച്ചു. പിന്നീട് 2002 ൽ കുബേരൻ എന്ന മലയാള സിനിമ ചെയ്തു. തുടർന്ന് അതെ വര്ഷം രണ്ടു മലയാള സിനിമകളിൽ കൂടി അഭിനയിച്ചു. അങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ നിറസാന്നിധ്യമായി മാറി. 2006 ൽ ശക്തി ചിദംബരത്തിന്റെ കോവായ് ബ്രദേഴ്‌സിൽ സിബിരാജിനൊപ്പം അഭിനയിച്ചു, സത്യരാജിന്റെ മരുമകളായി അഭിനയിച്ചു, ഒപ്പം പുതുമുഖങ്ങൾക്കൊപ്പം തോഡമാലിയിലും അഭിനയിച്ചു. ഇത് ഇവരെ വ്ലോയ രീതിയിൽ പ്രശസ്തയാക്കി. തുടർന്ന് 2007 വരെ അഭിനയിച്ചു. കല്യാണത്തിന് മുൻപ്പ് ഉറപ്പിച്ച സിനിമകൾ ഒക്കെ ചെയ്തിട്ട് ഒരു ഇടവേള എടുത്തു താരം. അത് കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും താരം തിരിച്ചെത്തി. പക്ഷെ സിനിമയിലൂടെയല്ല.. പകരം സീരിയലിലൂടെ. ഒരു തമിഴ് സീരിയലിലും ഒരു കന്നഡ സീരിയലിലും അഭിനയിച്ചു. ചിക്കമ്മ എന്ന കന്നഡയിലെ പ്രശസ്തമായ തമിഴ് സീരിയലായ "ചിത്തി" യുടെ റീമേകിലും, വള്ളി എന്ന ഒരു പുതിയ തമിഴ് സീരിയലിലുമാണ് അവരെ അഭിനയിച്ചത്.