മലയാള സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന 250ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ. കേരള സർവ്വകലാശാലയിൽ ഡീനായിരുന്ന എൻ.പി. പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബർ 7-ന് തിരുവനന്തപുരത്താണ് മാധവൻ ജനിച്ചത്. മലയാള നിരൂപണത്തിന് പുതിയ മാനം നൽകിയ സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള മുത്തച്ഛനും പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി.എൻ. ഗോപിനാഥൻ നായർ അമ്മാവനുമാണ്. 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. ഭാര്യയുടെ പേര് സുധ എന്നായിരുന്നു. മക്കൾ രാജകൃഷ്ണമേനോൻ, ദേവിക എന്നിവരാണ്. തിരുവനന്തപുരത്ത് എന്‍പിയുടെയും സരസ്വതിയുടെയും മൂത്തമകനായിയാണ് താരം ജനിച്ചതു. 1960 ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തു. പിന്നീട് ബാംഗ്ലൂരില്‍ സ്വന്തമായി ഒരു പരസ്യകമ്പനി ആരംഭിച്ചു. 1975 ലാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. രാഗം ആയിരുന്നു ആദ്യത്തെ ചിത്രം. ആദ്യകാലങ്ങളില്‍ പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. പിന്നീട് കോമഡി കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ തുടങ്ങി.
1994-1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു.ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍ എന്ന നാടകത്തില്‍ ചെയ്ത പെണ്‍വേഷത്തിലൂടെ ബെസ്റ്റ് ആക്ടര്‍ ആയി തിരഞ്ഞെടുത്തിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി പഠനകാലത്ത് നാടകരംഗത്ത് സജീവമായി. തിരുവനന്തപുരത്തെ പഠനത്തിനശേഷം ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ എം എ ചെയ്തു. അതിനു ശേഷം ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ജോലി ചെയ്തു.അക്കാലയളവില്‍ കേരള കൗമുദിയുടെ ബ്യൂറോ ചീഫ് ആയിരുന്നു.അതിനൊപ്പം തന്നെ പരസ്യമേഖലയിലും അദ്ധേഹം പ്രവര്‍ത്തിച്ചിരുന്നു. ശാന്തി ലാല്‍ ജി ഷാ എന്നയാളുടെ കമ്പനിയിലാണ് ആദ്യമായി ജോലി ചെയ്തത്.ഈ സമയത്തുതന്നെ അദ്ധേഹത്തിന് ആര്‍മിയിേക്ക് സെലക്ശന്‍ ലഭിച്ചു. എന്നാല്‍ കൈയ്ക്ക് പറ്റിയ പരിക്കിനാല്‍ അന്ന് ആര്‍മിയിലേക്ക് പോവാന്‍ സാധിച്ചില്ല. അവിടെ ആയിരുന്നു ആദ്യത്തെ സ്വപ്നം തറയിൽ വീണത്.
ഇതിനിടിയില്‍ വിവാഹം കഴിഞ്ഞ് വീണ്ടും കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോയി. ആ സമയത്തുതന്നെ ബാംഗ്ലൂരില്‍ ഇംപാക്റ്റ് എന്ന പരസ്യകമ്പനി ആരംഭിച്ചു.എന്നാല്‍ കമ്പനി വിജയം കണ്ടില്ല എന്നുള്ളതായിരുന്നു അദ്ദേഹം നേരിട്ട അടുത്ത പരാജയം. അക്കാലയളവിലാണ് പ്രശസ്ത സിനിമാതാരം മധു ബാംഗ്ലൂരില്‍ എത്തുന്നത്. അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹന്‍ മാധവന്റെ രണ്ടു ഫോട്ടോകള്‍ സ്‌ക്രീന്‍ ടെസ്റ്റിനായി എടുത്തിരുന്നു. അക്കല്‍ദാമ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള അതിയായി താല്‍പര്യം തോന്നി. അങ്ങനെ സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. എന്നാല്‍ സനിമാമോഹം അദ്ധേഹത്തിന്റെ ദാമ്പത്യം തകര്‍ത്തു. ഭാര്യ സുധ വിവാഹമോചനം നേടി അകന്നു പോയി. എല്ലായിടത്തും തടസങ്ങളും വിഷമങ്ങളും അദ്ദേഹത്തിനെ വേട്ടയാടി. മകൻ ഇപ്പോൾ ബോളിവുഡിലെ പേരെടുത്ത ഒരു സംവിധായകനാണ്.
600ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ടി.പി.മാധവൻ. എന്നാൽ ഇപ്പോൾ അഭിനയ ലോകത്ത് നിന്നും വിട്ടുമാറി മാധവനിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ജീവിക്കുന്നത്. നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചതെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു, 2015 ഒക്ടോബർ 23 ന് ഹരിദ്വാറിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ വീണുപോയെ താരത്തിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി പറയപ്പെടുന്നു. ഇപ്പോൾ അദ്ദേഹം കൊല്ലം ജില്ലയിലെ പത്താനപുരത്തെ ഗാന്ധി ഭവനിലാണ് താമസിക്കുന്നത്. പിന്നീട് പ്രമേഹവും കരൾ രോഗത്തെയും തുടർന്ന് അദ്ദേഹത്തിനെ അവിടെ നിന്നും ഇടയ്ക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. 2016 തൊട്ട് ഗാന്ധി ഭവനിലെ അന്തേവാസിയാണ് താരം.