അഭിയ രംഗത്തെ ഭാവാഭിനയമില്ലാതെ, താര ജാഡയൊട്ടുമില്ലാതെ ജനങ്ങള്‍ക്കിടയില്‍ ഒരു സാധാരണക്കാരനെ പോലെ ഓടി നടന്ന് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിന്റെ മുക്കിലും മൂലയിലും തന്റെ സാനിധ്യം ഉറപ്പു വരുത്താനുള്ള നെട്ടോട്ടത്തില്‍ കൊടു ചൂട് പോലും വകവയ്ക്കുന്നില്ല ഈ നടന്‍. അധിക നേരം വെയില്‍ ഏറ്റിട്ടില്ലാത്ത ശരീരം വെയിലേറ്റ് തളര്‍ന്നെങ്കിലും തളര്‍ച്ച പുറത്തുകാണിക്കാതെയാണ് താരത്തിന്റെ വോട്ടഭ്യര്‍ഥന. വഴിയില്‍ കാണുന്ന വീടുകളില്‍ കയറി ഊണു കഴിക്കുന്ന താരം ഇപ്പോള്‍ അതൊന്നും തന്റെ പ്രചരണ തന്ത്രമല്ലെന്നും പണ്ടും താന്‍ ഇങ്ങനെയൊക്കെ ആണെന്നും മറുനാടന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കയാണ്.
താന്‍ ഒരു ഇലക്ഷനില്‍ നില്‍ക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. വഴിയരികിലെ വീട്ടില്‍ കയറി ഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കുന്ന ഐഡിയ ഇന്നുവരെ ഒരു രാഷ്ട്രീയക്കാരനും തോന്നിയിട്ടില്ലല്ലോ എന്ന ചോദ്യത്തിന് താരത്തിന്റെ ഉത്തരം ഞാനൊരിക്കലും കൗശലക്കാരനായ ഒരു രാഷ്ട്രിയക്കാരനല്ല. ഒരു സാധാരണ മനുഷ്യനാണ് എന്നാണ്.
എത്രയോ കാലമായിട്ട് സാധാരണക്കാര്ോട് ചെയ്യുന്ന കാര്യങ്ങളാണ് തിരഞ്ഞെടുപ്പ് പപ്രചരണത്തിനിടയിലും ചെയ്തത്. കമ്മ്യൂണിസ്റ്റ് എന്ന സിനിമയില്‍ 2002 ല്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ 16 ദിവസം അതിന് വേണ്ടി ജോലി ചെയ്യേണ്ടി വന്നു. ഒരു ലോ കോസ്റ്റ് പ്രൊഡക്ഷനായിരുന്നു അത്. പലവട്ടം സിനിമയില്‍ നിന്നും പിന്‍മാറിയാലോ എന്നു പോലും ചിന്തിച്ചിരുന്നു കാരണം ഭക്ഷമം പോലും കിട്ടുന്നില്ലായിരുന്നു. അതില്‍ അഭിനയിച്ച 16 ദിവസവും മൂന്ന് നേരം ഭക്ഷണം സമീപത്തുള്ള വിവിധ വീടുകളില്‍ നിന്നാണ് കഴിച്ചിരുന്നത്. അതിനു മുന്‍പും ഭക്ഷണകാര്യത്തില്‍ ഞാന്‍ കര്‍ക്കശക്കാരനായിരുന്നു.
ഏഴുമണിയാകുമ്പോള്‍ മേക്കപ്പ് ഇട്ട് അഭിനയം തുടങ്ങും. കൃത്യം ഒരു മണിയാകുമ്പോള്‍ അവര്‍ ഭക്ഷണം തന്നില്ലെങ്കില്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഞാന്‍ കഴിച്ചു കളയും. അതു പോലെ തന്നെ ഷൂട്ടിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സുരേഷ് ഒരു പത്ത് മിനിട്ട് കാത്തു നില്‍ക്കണെ കാറില്ല, ഇപ്പോള്‍ വരും എന്നു പറയുമ്പോള്‍ ഞാന്‍ നടന്ന് പോയി ഒരു ഓട്ടോ വിളിച്ചു പോയിട്ടുണ്ട്. തിരുവനന്തപുരത്ത് തന്നെ ഡ്രൈവറില്ലാതിരുന്ന സമയത്ത് പല പരിപാടികളിലും പങ്കെടുക്കാന്‍ ഓട്ടോയില്‍ യാത്രചെയ്തിട്ടുണ്ട്. വിഷുവിനും ഓണത്തിനും ഡ്രൈവര്‍ അവധിയായിരിക്കുമ്പോള്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ കഴിയില്ല. അപ്പോള്‍ ഞാന്‍ ഓട്ടോ പിടിച്ച് പോകും. ഒരുപാട് ഇടങ്ങളില്‍ അന്നദാനങ്ങള്‍ നടത്തുന്നുണ്ട്. ഓട്ടോ എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനവുമാണ് അതിലെ യാത്രയും ഒരുപാടിഷ്ടമാണ്. എത്രയോ വര്‍ഷമായുള്ള ചര്യയാണതൊക്കെ. അതിനാല്‍ ഇപ്പോഴത്തെ ഈ കാഴ്ചകളൊക്കെ കൗശലമാണെന്ന് നിങ്ങള്‍ കാണുകയും ചെയ്യരുത് പ്രചരിപ്പിക്കുകയും ചെയ്യരുതെന്നും താരം പറയുന്നു.
ഉച്ചയ്ക്ക് ഒരു മണിക്ക് കഴിക്കുന്നതാണ് തന്റെ ശീലം. അതിനാലാണ് സമീപത്തെ വീട്ടില്‍നിന്നും ഊണും കഴിക്കുന്നത്. എനിക്ക് വീടും തരുന്ന ആള്‍ക്കാരുമൊന്നും പ്രധാനമല്ല. എന്ത് ഭക്ഷണം എന്നുള്ളതല്ല, കിട്ടുന്ന ഭക്ഷണം നല്ല രുചിയായിരിക്കണം എത്രേയുള്ളൂ. എന്റെ വീട്ടുകാര്‍ക്ക് അതു കൊണ്ട് എന്നെ മാനേജ് ചെയ്യാന്‍ ഭയങ്കര എളുപ്പമാണ്.
തന്റെ ഭാര്യയും അത് പറയും. ചമ്മന്തി, നല്ല വെന്ത ചോറ്, തൈര്, വീട്ടിലുണ്ടാക്കിയ ഇത്തിരി നാരങ്ങാ അച്ചാറും പിന്നെ ചാള പൊരിച്ചതും ഉണ്ടെങ്കില്‍ അത് മതിയെനിക്ക്. അത് ഒരുപാട് മൊരിയരുത് എന്നാല്‍ അത്ര പച്ചയുമാകരുത്. ഇതൊക്കെയാണ് എന്റെ രുചികള്‍. ഇത്രയും ഉണ്ടെങ്കില്‍ 365 ദിവസവും എന്നെ ഒരു കൊമ്പനെ നിര്‍ത്തിയേക്കുന്നപോലെ ഇങ്ങനെ തോട്ടിയും ചങ്ങലയും ഒന്നുമില്ലാതെ നിര്‍ത്താമെന്നും താരം ചിരിയോടെ പറയുന്നു.