Latest News

ഒരു കാലത്ത് മലയാളികളുടെ രോമാഞ്ചം ആയിരുന്ന നടി; ആരോടും അധികം സംസാരിക്കാത്ത പ്രകൃതം; നടി സുമലതയുടെ ജീവിതം

Malayalilife
ഒരു കാലത്ത് മലയാളികളുടെ രോമാഞ്ചം ആയിരുന്ന നടി; ആരോടും അധികം സംസാരിക്കാത്ത പ്രകൃതം; നടി സുമലതയുടെ ജീവിതം

രു കാലത്ത് മലയാളികളുടെ രോമാഞ്ചം ആയിരുന്നു സുമലത. പദ്മരാജൻ സിനിമകൾക്ക് മാറ്റു കൂടിയ നടി. ഏതൊരു പഴയകാല സിനിമകളിലും അതെ ആഴത്തിൽ കഥാപാത്രത്തിൽ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്ന വ്യക്തിയാണ് ഈ നടി. ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് സുമലത. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ എൺപതുകളിൽ സജീവമായി സുമലത അഭിനയിച്ചിരുന്നു. മലയാളത്തിൽ സുമലത ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ജോഷി സം‌വിധാനം ചെയ്ത ചിത്രങ്ങളിലാണ്. തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ മലയാളചിത്രങ്ങൾ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്. പത്മരാജൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ "തൂവാനത്തുമ്പികളിൽ, സുമലത അവതരിപ്പിച്ച "ക്ലാര" അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ്. തെലുങ്ക്,മലയാളം സിനിമകളിലാണ് സുമലത കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ആറ് ഭാഷകൾ സംസാരിയ്ക്കാനറിയാവുന്നയാളാണ് സുമലത.

1963 ഓഗസ്റ്റിൽ ചെന്നൈയിലാണ് താരം ജനിച്ചത്. മദൻ മോഹന്റെയും രൂപ മോഹന്റെയും മകളായാണ് താരം ജനിച്ചത്. സുമലത തൻറെ പതിനഞ്ചാം വയസിൽ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 1991-ലാണ് സുമലത വിവാഹിതയാകുന്നത്. പ്രശസ്ത കന്നഡ ചലച്ചിത്രനടൻ ആംബരീഷിനെയാണ് സുമലത വിവാഹം ചെയ്തത്. 2019 ലോകസഭ തെരെഞ്ഞെടുപ്പിൽ മാണ്ടിയ മണ്ഡഡലത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ച സുമലത രാഷ്ട്രീയ പാർട്ടികളെ നിഷ്പ്രഭരാക്കി വിജയം നേടി. അംബരീഷ് - സുമലത ദമ്പതികൾക്ക് ഒരു മകനാണുള്ളത് പേര് അഭിഷേക്. അംബരീഷ് കർണ്ണാടകരാഷ്ട്രീയത്തിൽ ഉയർന്നുവരികയും എം എൽ എയും, എം പിയും, മന്ത്രിയുമൊക്കെ ആവുകയും ചെയ്തു. എന്നിട്ട് 2018 നവംബർ 24-ന് അംബരീഷ് അന്തരിച്ചു.

1979-ൽ തന്റെ പതിനാറാമത്തെവയസ്സിൽ "തിസൈ മാരിയ പറവൈകൾ" എന്ന തമിഴ്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുമലത തന്റെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കന്നഡ സൂപ്പർതാരം രാജ്കുമാർ നായകനായ "രവിചന്ദ്ര" എന്ന സിനിമയായിരുന്നു സുമലതയുടെ കന്നഡയിലെ ആദ്യചിത്രം. "സമാജനകി സാവൽ" എന്ന സിനിമയിലൂടെ തെലുങ്കുസിനിമയിലും തുടക്കംകുറിച്ചു. 1980-ൽ ജയൻ നായകനായ "മൂർഖൻ" എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടാണ് സുമലത മലയാള സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമയിലെ തന്റെ തുടക്കക്കാലത്തുതന്നെ മലയാളം,തമിൾ,തെലുങ്കു,കന്നഡ,ഹിന്ദി ഭാഷകളിലെ സിനിമകളിൽ സുമലത അഭിനയിച്ചിരുന്നു. രജനീകാന്തിനെ സൂപ്പർതാര പദവിയിലേയ്ക്ക് ഉയർത്തിയ 1980-ൽ റിലീസ് ചെയ്ത "മുരട്ടുകാളൈ" എന്ന സിനിമയിലും, 1981-ൽ റിലീസായ മലയാളസിനിമയിലെ ഐതിഹാസിക നടൻ ജയന്റെ അവസാനചിത്രമായ കോളിളക്കത്തിലും സുമലതയായിരുന്നു നായിക.

അഹൂതി എന്ന സിനിമയുടെ സെറ്റിലാണ് തങ്ങൾ ആദ്യം കണ്ടുമുട്ടിയതെന്ന് ദമ്പതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സെറ്റുകളിൽ എല്ലാവരോടും സംസാരിക്കുന്ന ഒരാളും വളരെ സ്മാർട്ട് ആയ ഒരാളുമാണ് അംബരീഷ് എന്ന് സുമലത പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുമലത ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ സ്വയം പങ്കുചേർന്ന് സെറ്റിലെ മറ്റ് സഹതാരങ്ങളുമായി ഇടപഴകാൻ അംബരീഷ് സൗഹാർദ്ദപരമായ ഉപദേശം നൽകിയതിന്റെ കാരണത്താലാണ് സുമലത എല്ലാവരോടും സംസാരിച്ചു തുടങ്ങിയത്. അല്ലാത്തപക്ഷം അത് തെറ്റിദ്ധാരണകളിലേക്ക് നയിച്ചേക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. അംബരീഷിന്റെ ധൈര്യവും ആത്മാർത്ഥതയും വളരെ ശാന്തതയും ഡൌൺ ട്ടോ ഏർത് ആയ വ്യക്തിത്വവുമാണ് സുമലതയെ ആകർഷിച്ചത് എന്നൊക്കെ താരം പറഞ്ഞിട്ടുണ്ടായിരുന്നു. 24 നവംബർ 2018 ന് ഹൃദയാഘാതത്തെ തുടർന്നാണ് അംബരീഷ് മരിച്ചത്. അവരുടെ 27-ാം വിവാഹ വാർഷികത്തിന്റെ തലേദിവസം 2018 ഡിസംബർ 8 ന് അന്തരിച്ച അംബരീഷിനെ അഭിസംബോധന ചെയ്ത ഒരു വൈകാരിക കത്ത് സുമലത പങ്കിട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. വിഷമം ഒട്ടും താങ്ങാനാവാതെ നിൽക്കുന്ന സുമലതയെ എല്ലാവര്ക്കും ഓര്മ കാണും. 2020 ജൂലൈ 6 ന് സുമലതയ്ക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്വയം ഹോം ക്വാറന്റൈനിൽ കഴിഞ്ഞതയൊക്കെ റിപോർട്ടുകൾ ഉണ്ടായിരുന്നു. 

sumalatha malayalam cinema tamil movie actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക