ഭാഗ്യം കൊണ്ട് തന്നെ കല്യാണം കഴിഞ്ഞിട്ടോ മറ്റെന്ത് കാരണത്താലോ ഒന്നും സിനിമയിൽ നിന്നും വിട്ടു മാറാതെ നിക്കുന്ന ചിലരുണ്ട്. വലിയ വേഷങ്ങളോ നായിക വേഷങ്ങളിലോ ഒന്നും അല്ലാതെ വർഷങ്ങളായി സിനിമയിൽ തിളങ്ങി നില്ക്കാൻ ഭാഗ്യം തന്നെ വേണം എന്ന് നിശ്ചയം. അങ്ങനെ ഒരു ഭാഗ്യ നടിയാണ് ശ്രീജയ. പ്രശസ്ത ചലച്ചിത്ര നടിയാണ് ശ്രീജയ നായര്‍. കമലദളം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.1990 കളിലുടനീളം മലയാള ചലച്ചിത്രമേഖലയിൽ ജോലി ചെയ്തിരുന്ന താരം വിവാഹശേഷം താത്കാലികമായി അഭിനയം നിർത്തുകയും പിന്നീട് 2014 ൽ അഭിനയരംഗത്തേക്ക് മടങ്ങുകയും ചെയ്തു. സമ്മര്‍ ഇന്‍ ബത്‌ലേഹം,ലേലം,ഒടിയന്‍ തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ചന്ദ്രശേഖരന്റേയും ജയയുടെയും മകളായാണ് താരം ജനിച്ചത്. കേരളത്തിലെ കോതമംഗലത്തു ജനിച്ച ഒരു നാടൻ പെൺകുട്ടിയാണ് ശ്രീജയ. അഞ്ച് വയസുമുതൽ നിർത്താം പഠിച്ച താരത്തിന് ഇപ്പോൾ സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ ഉണ്ട്. ശ്രീജയ സ്കൂൾ ഓഫ് ഡാൻസ് എന്നാണ് ഇതിന്റെ പേര്. കലാമണ്ഡലം സുമതിയുടെയും കലാമണ്ഡലം സരസ്വതിയുടെയും കീഴിൽ ആയിരുന്നു താരം ആദ്യം നൃത്തം അഭ്യസിച്ചത്. പിന്നീട് താരം കേരള കലാമണ്ഡലത്തിൽ പഠിക്കുകയും, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പ്രാഗത്ഭ്യം നേടി. പിന്നീട് അധ്യാപികയായ ചിത്ര ചന്ദ്രശേഖർ ദശരഥിയുടെ കീഴിൽ പരിശീലനം ആരംഭിച്ചു. പഠനം കഴിഞ്ഞ ശേഷമാണു താരം ബാംഗ്ലൂരിൽ സ്വന്തമായുള്ള ഡാൻസ് സ്‌കൂൾ തുടങ്ങിയത്.
കല്യാണത്തിന് ശേഷം നാലു വർഷത്തോളം താരം ചെറിയ ഒരു ഇടവേള എടുത്തു. ശ്രീജയ ബിസിനസുകാരനായ മാധൻ നായരെ വിവാഹം കഴിച്ച് ഇപ്പോൾ ഇവർക്ക് മൈഥിലി എന്ന മകളുണ്ട്. വിവാഹശേഷം താരം കോഴിക്കോടേക്ക് പോയി. കുറച്ചു കാലം അവിടെ താമസിച്ച് കഴിഞ്ഞ് ഭർത്താവിൻറെ ജോലി ആവിശ്യത്തിനെ തുടർന്ന് ബാംഗ്ലൂരിലേക്ക് താമസം മാറി. അതിനു ശേഷം കാനഡയിലേക്കും മാറി. പിന്നീട് മടങ്ങി ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി. നഗരത്തിൽ അഞ്ച് ശാഖകളുള്ള അഞ്ഞൂറിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ശ്രീജയയുടെ സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നു. ഇപ്പോൾ താരം അഭിനയത്തിലും ഡാൻസിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓടിയനാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.