Latest News

സ്വപ്നം കൊണ്ടു തുലാഭാരത്തിലെ നായിക; തമിഴിലേയും മലയാളത്തിലേയും തുടര്‍ പരാജയങ്ങളില്‍ അഭിനയം മടുത്ത നടി; ബിസിനസ്സുകാരിയായ താരം ഇന്ന് ഭാര്യയും അമ്മയും

Malayalilife
സ്വപ്നം കൊണ്ടു തുലാഭാരത്തിലെ നായിക; തമിഴിലേയും മലയാളത്തിലേയും തുടര്‍ പരാജയങ്ങളില്‍ അഭിനയം മടുത്ത നടി; ബിസിനസ്സുകാരിയായ താരം ഇന്ന് ഭാര്യയും അമ്മയും

  നടിയെ മലയാളികളില്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴും ഓര്‍മ്മകാണും. പൂച്ചകണ്ണും സുന്ദരമായ മുഖവുമായി മലയാളത്തിലേക്ക് സ്വപ്‌നതുല്യമായ എന്‍ട്രിയാണ് ശ്രുതിക എന്ന ഈ തമിഴ് നടിക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബന്‍ പ്രണയിക്കുന്ന എന്നാല്‍ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തില്‍ ശ്രുതിക നായികയായത്. ഒരേ ഒരു സിനിമ മാത്രം ചെയ്ത് മലയാളത്തില്‍ നിന്ന് അപ്രത്യക്ഷമായ നടിമാരില്‍ ഒരാളാണ് ഈ പൂച്ചക്കണ്ണുള്ള സുന്ദരിയും. സോഷ്യല്‍മീഡിയയില്‍  നടിയുടെ പുത്തന്‍ചിത്രങ്ങള്‍ വൈറലായതോടെയാണ് താരത്തെ വീണ്ടും ആരാധകര്‍ തിരഞ്ഞത്.

ശ്രുതിക ശിവശങ്കര്‍ എന്നാണ് ശ്രുതികയുടെ മുഴുവന്‍ പേര്. സിനിമിലെ തുടര്‍ പരാജയങ്ങള്‍ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക.പ്രശസ്ത തമിഴ് നടന്‍ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക അര്‍ജ്ജുന്‍. മുത്തശ്ശന്റ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകള്‍ക്ക് പക്ഷെ സിനിമയില്‍ ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞില്ല. 13 ാം വയസില്‍ തന്നെ സിനിമയില്‍ നായികയാകാനുള്ള ഓഫറുകള്‍ ശ്രുതികയ്ക്ക് ലഭിച്ചെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചിരുന്നില്ല. 2002 ല്‍ പുറത്തിറങ്ങിയ ശ്രീ എന്ന ചിത്രത്തിലൂടെയാണ് ശ്രുതികയുടെ അരങ്ങേറ്റം. സൂര്യ നായകനായി എത്തിയ ചിത്രം പക്ഷെ വിജയിച്ചില്ല.

തുടര്‍ന്ന് വസന്തബാലന്റെ ആല്‍ബം എന്ന സിനിമയില്‍ അഭിനയിച്ചു. കമല്‍ ഹസന്‍ എഴുതി നിര്‍മിച്ച നള ദമയന്തി എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. അതിന് ശേഷമാണ് രാജസേനന്‍ സംവിധാനം ചെയ്ത സ്വപ്‌നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ നടി മലയാളത്തിലെത്തിയത്. കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ കോളേജൂകുമാരിയായിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോബോബന്‍ പ്രണയിക്കുന്ന അമ്മുവെന്ന കഥാപാത്രമായിരുന്നു ശ്രുതികയുടേത്. എന്നാല്‍ അമ്മുവിന് ഇഷ്ടം സുരേഷ്‌ഗോപി എന്ന കുഞ്ചാക്കോബോബന്റെ ചേട്ടന്‍ കഥാപാത്രത്തോടായിരുന്നു. വന്‍ താരനിര അണിനിരന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

തിത്തിക്കുദു എന്ന ചിത്രവും ചെയ്ത പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ശ്രുതിക സിനിമ വിട്ടു പോകുകയായിരുന്നു. തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയിലെ എസ് ആര്‍ എം കോളേജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്നാലും ഇപ്പോഴും പഴയ സുന്ദരി തന്നെയാണ് താരം. ചിത്രങ്ങള്‍ കണ്ട് ഒരു കുഞ്ഞിന്റെ അമ്മയാണ് എന്ന പറയില്ലെന്നാണ് ആരാധകരുടെ പക്ഷം.

 

south indian actress sruthika arjun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക