Latest News

ഒരു കല്യാണത്തിന് പോകവേ ലഭിച്ച ത്രെഡില്‍ നിന്നാണ് സിനിമയുടെ പിറവി;  കഥ കേട്ടപ്പോള്‍ തന്നെ പൃഥ്വിരാജ് ഇഷ്ടപ്പെട്ടെന്ന് അറിയിച്ചു; പൃഥ്വിരാജിനെ ആക്ഷന്‍ സൂപ്പര്‍സ്റ്റാറാക്കിയ പുതിമുഖത്തെക്കുറിച്ച് തിരക്കഥാകൃത്ത് സിന്ധുരാജ് 

Malayalilife
topbanner
ഒരു കല്യാണത്തിന് പോകവേ ലഭിച്ച ത്രെഡില്‍ നിന്നാണ് സിനിമയുടെ പിറവി;  കഥ കേട്ടപ്പോള്‍ തന്നെ പൃഥ്വിരാജ് ഇഷ്ടപ്പെട്ടെന്ന് അറിയിച്ചു; പൃഥ്വിരാജിനെ ആക്ഷന്‍ സൂപ്പര്‍സ്റ്റാറാക്കിയ പുതിമുഖത്തെക്കുറിച്ച് തിരക്കഥാകൃത്ത് സിന്ധുരാജ് 

രു നടനെന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരന്‍ സൂപ്പര്‍താരമായി മാറിയ സിനിമയായിരുന്നു പുതിയമുഖം. ആക്ഷന്‍ ഹീറോ എന്ന പട്ടം നേടി കൊടുത്ത ചിത്രം രചിച്ചത് സിന്ധുരാജായിരുന്നു. പൃഥ്വിരാജിന്റ തലവര മാറ്റിയെഴുതിയ ഈ ചിത്രത്തിന്റെ പിറവിയെക്കുറിച്ച് ഇപ്പോള്‍ കഥാകൃത്ത് വിശദമാക്കിയിരിക്കുകയാണ്. നന്ദനം എന്ന വന്‍ ഹിറ്റിലാരംഭിച്ച് വാസ്തവം എന്ന സിനിമയിലൂടെ സംസ്ഥാന അവാര്‍ഡ് വരെ നേടുകയും ചെയ്ത പൃഥ്വിരാജിന്റെ തലവര മാറ്റിയെഴുതിയ ചിത്രമായിരുന്നു പുതിയമുഖം.

മേഘസന്ദേശത്തിലാരംഭിച്ച സിന്ധുരാജിന്റെ എഴുത്ത് ജീവിതത്തിലെ ഒരു പുതിയമുഖം കൂടിയായിരുന്നു ചിത്രം. ലീഡര്‍ എന്ന ചിത്രത്തിലൂടെ വന്ന ദീപന്റെയും പുതിയമുഖമായിരുന്നു ഈ സിനിമ. അഞ്ച് ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്ത ദീപന്‍ 2017ല്‍ അന്തരിച്ചത്. .നിഷ്‌ക്കളങ്കനും സംഗീതജ്ഞനുമായ കൃഷ്ണകുമാറെന്ന (കിച്ചു) യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളുടെ കഥ പറഞ്ഞ ചിത്രം യുവാക്കളെ ഏറെ ആകര്‍ഷിക്കുകയും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ ആക്ഷനും കൊമേഴ്‌സ്വല്‍ സിനിമകള്‍ വിജയത്തിലെത്തിക്കാന്‍ തനിക്ക് ആകുമെന്ന് തെളിയിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. 

ഒരു കല്യാണത്തിന് പോകവേ ലഭിച്ച ത്രെഡില്‍ നിന്നാണ് സിനിമയുടെ പിറവിയെന്നാണ് കഥാകൃത്ത് പറയുന്നത്. ന്യൂസ് 18 ചാനലിന് അനുവദിച്ച ്അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തുടക്കത്തില്‍ തന്നെ പൃഥ്വിരാജാകണം നായകന്‍ എന്നുറപ്പിച്ചിരുന്നു. 'അവന്‍ ചാണ്ടിയുടെ മകന്‍' എന്ന സിനിമയുടെ കാലത്താണ് പൃഥ്വിരാജിനോട് ഈ കഥ പറയുന്നത്. കഥ പൃഥ്വിരാജിന് ഇഷ്ടപ്പെട്ടെങ്കിലും അന്നൊരു സംവിധായകന്‍ ഉണ്ടായിരുന്നില്ല. ആലപ്പുഴയില്‍ ഒരു കല്യാണത്തിന് പോയപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതാണ്  ത്രെഡ്. 'ഞാനൊരു കഥ പറയാം. സിന്ധുവിന് സിനിമയാക്കാന്‍ പറ്റിയതാകും' എന്ന് സുഹൃത്ത് പറഞ്ഞു.

പാരമ്പര്യമായി മാനസിക രോഗത്തിന് ഇരയായ നിരവധിപേരുള്ള വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ എന്‍ജിനിയറിംഗ് കോളേജില്‍ ചേരുന്നു. അവിടെ വച്ച് അയാള്‍ റാഗ് ചെയ്യപ്പെടുന്നു. റാഗിങ്ങിനെ തുടര്‍ന്ന് അയാളുടെ മാനസിക നില തകരാറിലാകുന്നു. എന്നാല്‍ റാഗിങ് നടന്നതിനെ കുറിച്ച് ആരും വിശ്വിസിക്കുന്നില്ല. പാരമ്പര്യമാണ് ഈ അസുഖത്തിന് കാരണമെന്ന് അയാള്‍ക്ക് ചുറ്റുമുള്ളവര്‍ കരുതുന്നു. സമൂഹം അയാളുടെ അനുഭവം വിശ്വസിക്കാന്‍ തയാറാവുന്നില്ല. തുടര്‍ന്ന് ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യുന്നു.

ഈ സംഭവം കേട്ട് ശരിയ്ക്കും ഞാന്‍ ഞെട്ടി.സംവിധായകന്‍ എം. പദ്മകുമാറിനെ ഇത് ഫോണിലൂടെ വിളിച്ചു പറഞ്ഞു. പിന്നെയാണ് പൃഥ്വിരാജിനെ കാണുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അപ്പോഴും സംവിധായകനെ നിശ്ചയിച്ചിരുന്നില്ല.പത്മകുമാറാണ് ദീപന്റെ കാര്യം പറയുന്നത്.പിന്നീട് പൃഥ്വിരാജിന് കഥ കേട്ട് ഇഷ്ടപ്പെട്ടപ്പോള്‍ ദീപനെ സംവിധായകനായും തിരഞ്ഞെടുക്കുകയായിരുന്നു.
 

sindu raj about puthiya mugaham movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES