Latest News

എന്നെ ട്രാന്‍സ് വുമണായി തന്നെ കണ്ടാല്‍ മതി; സര്‍ജറി കഴിഞ്ഞ സമയത്ത് ഉറപ്പിച്ച തീരുമാനമായിരുന്നു; ആവശ്യമില്ലാത്ത പട്ടങ്ങള്‍ എനിക്ക് വേണ്ട; തുറന്നുപറഞ്ഞ് 'കൂടല്‍' നടി റിയ 

Malayalilife
 എന്നെ ട്രാന്‍സ് വുമണായി തന്നെ കണ്ടാല്‍ മതി; സര്‍ജറി കഴിഞ്ഞ സമയത്ത് ഉറപ്പിച്ച തീരുമാനമായിരുന്നു; ആവശ്യമില്ലാത്ത പട്ടങ്ങള്‍ എനിക്ക് വേണ്ട; തുറന്നുപറഞ്ഞ് 'കൂടല്‍' നടി റിയ 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്ന ചില വാക്കുകളുണ്ട്. 'എന്നെ ആരും ഒരു സ്ത്രീ ആയി കാണണമെന്നില്ല. ' ട്രാന്‍സ് വുമണ്‍' അങ്ങനെ കണ്ടാല്‍ മതി. സമൂഹം ആഗ്രഹിക്കുന്നത് പോലൊരു സ്ത്രീ അല്ല ഞാന്‍. ശരീരം പുരുഷന്റേതും മനസ്സ് സ്ത്രീയുടെയും ആയത് കൊണ്ട് സര്‍ജറി ചെയ്ത് ട്രാന്‍സ് വുമണ്‍ ആയ വ്യക്തി. അങ്ങനെ കണ്ടാല്‍ മതിയെന്നായിരുന്നു നടിയുടെ വാക്കുകള്‍. പറഞ്ഞത് സീരിയല്‍ സിനിമ താരവും മോഡലുമായ റിയ ഇഷ ആണ്. 

റിയയുടെ വാക്കുകള്‍.. 'നാലഞ്ച് വര്‍ഷം മുന്‍പ് സര്‍ജറി കഴിഞ്ഞ സമയത്ത് ഞാന്‍ പറഞ്ഞ കാര്യമായിരുന്നു ഇത്. എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി എന്നത്. പക്ഷേ അന്ന് സോഷ്യല്‍ മീഡിയ ഇത്ര ആക്ടീവ് അല്ലായിരുന്നത് കൊണ്ട് ആരും അത്രയധികം അറിഞ്ഞിരുന്നില്ല. അത് തന്നെയാണ് സിനിമ ഇറങ്ങുന്നതിന് തലേദിവസം മീഡിയക്കാരോട് പറഞ്ഞതും. അത് കേരളം ഒന്നടങ്കം ഏറ്റെടുത്തു എന്നറിഞ്ഞപ്പോള്‍ സന്തോഷം. 

എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി. എന്തിനാണ് ആവശ്യമില്ലാത്ത പട്ടങ്ങള്‍. ഞാന്‍ സ്ത്രീ ആണെന്ന ഒരു അംഗീകാരവും എനിക്ക് വേണ്ട. എന്റെ ഉള്ളിലൊരു ലേഡി ഉണ്ട്. അതായാല്‍ മതി. ആര്‍ത്തവം, പ്രസവിക്കാന്‍ കഴിയുന്നവര്‍ ഒക്കെ ഉള്ളവരാണ് സമൂഹത്തിന്റെ സ്ത്രീ' എന്നായിരുന്നു റിയ ഇഷയുടെ വാക്കുകള്‍.
 

Read more topics: # റിയ ഇഷ
actress riya isha her community

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES