കോവിഡ് 19 പ്രതിസന്ധി തുടർന്ന് പോരുന്ന ഈ സാഹചര്യത്തിൽ പിഎം കെയേര്‍സിലും മറ്റ് ചാരിറ്റി സ്ഥാപാനങ്ങള്‍ക്കും സഹായധനം നൽകി നിരവധി താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതേ സമയം ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ധന സഹായം നൽകാത്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾക്കും ഇരയായിരുന്നു. എന്നാൽ ഇതിന് തൊട്ട് പിന്നാലെ പാകിസ്ഥാന് ഷാരൂഖ് 45 കോടി പ്രഖ്യാപിച്ചെന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതേസമയം 45 കോടി ഷാരൂഖ് പാകിസ്ഥാനായി പ്രഖ്യാപിച്ചതായി പറയുന്ന വീഡിയോയാണ് ട്വിറ്ററില്‍ ഇപ്പോൾ വൈറലാകുന്നത്. ഇതേ തുടർന്ന് വീണ്ടും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് താരമിപ്പോൾ. അതേ സമയം ഈ ട്വീറ്റ് പ്രചരിച്ചിരിക്കുന്നത് 2017 ലാണ്. അന്ന് ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 219 ആളുകൾ മരിക്കുകയും ചെയ്‌തു. അന്നും ഷാരുഖ് 45 കോടി നല്‍കി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് ആ വാർത്തകളാണ്. പിഎം കെയേര്‍സ് ഫണ്ടിലേക്ക് ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ കമ്പനിയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് ചാരിറ്റി സ്ഥാപനങ്ങള്‍ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Shah Rukh Khan never donated anything to Pakistan.. STOP all these fake claims & accusations against SRK .. Dear Haters, do some research before barking and putting false allegations!
— Shahzad Alam (@Shahzad85953244) March 29, 2020
#StopNegativityAgainstSRK @HansrajMeena pic.twitter.com/GmcPSu6Y4i