തീയറ്ററില്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന ക്രിസ്മസ് ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. കുപ്രസിദ്ധ പയ്യനി പിന്നാലെ ഈ ടൊവിനോ ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ടൊവിനോയുടെ നായികയായി സൈനബ എന്ന കഥാപാത്രമായി എത്തിയ നടിയാണ് സായി പ്രിയ. തമിഴ്നാട്ടുകാരിയായ സായി പ്രിയ. തന്റെ ആദ്യ ചിത്രം ഏറ്റെടുത്ത എല്ലാ മലയാളികള്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. മലയാളി ലൈഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ടൊവിനോയും ഉര്‍വശി മേഡവും പിന്തുണ നല്‍കി
ചിത്രത്തില്‍ ടൊവിനക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും മികച്ചവയായിരുന്നു. ചിത്രത്തിലെ ടൊവിനോയുടെ ഹമീദ് എന്ന കഥാപാത്രവും ഉമ്മയായി എത്തിയ ഉര്‍വശി ചേച്ചിയും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയതെന്ന് സായി പ്രിയ പറയുന്നു. സൈനബ എന്ന കഥാപാത്രം എന്റെ ജീവിതത്തില്‍ കിട്ടിയ വലിയ അവസരമാണ്. എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉര്‍വശി മേഡം ഒരു അമ്മയെ പോലെ തന്നെ സഹായിച്ചിട്ടുണ്ട്. സെറ്റിലെ ഒരോ അംഗങ്ങളും അത്രത്തോളം ക്ലോസായിരുന്നെന്നും സായി പ്രിയ പറയുന്നു.
ചിത്രത്തിലേക്കുള്ള വരവ്
ചെന്നൈയില്‍ ഞാന്‍ നില്‍ക്കുമ്പോഴാാണ് കാസ്റ്റിങ് കാള്‍ പരസ്യം കാണുന്നത്. എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ മലയാളം സിനിമയിലേക്കുള്ള പരസ്യം കാണുന്നതും. കണ്ട ഉടനെ അയക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഡയറക്ടറെ കോണ്ടാക്ട് നമ്പരിലൂടെ ബന്ധപ്പെട്ട്. വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു മൂന്ന ദിവസത്തെ വര്‍ക്ക് ഷോപ്പിനും ഓഡിഷനും ശേഷമാണ് സെലക്ഷനാകുന്നത്. തമിഴില്‍ നല്ല പ്രോജക്ടുകള്‍ക്കായി ശ്രമിക്കുന്നുണ്ട്.
സിനിമ കുടുംബമാണ് പക്ഷേ അഭിനയമല്ല
എന്റെ കുടുംബം സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ് പക്ഷേ അഭിനയത്തിലല്ല, തമിഴ്നാട്ടിലെ മുരുകന്‍ ടാക്കീസ് എന്ന പേരില്‍ ഞങ്ങള്‍ക്ക് തീയറ്ററുണ്ടായിരുന്നു. എന്റെ ്മുത്തശ്ശനായി നടത്തിവന്നതാണ് അത്. പക്ഷേ ഇപ്പോഴുള്ള ആരും തന്നെ തിയറ്ററുമായി രംഗത്തില്ല. എന്റെ അച്ഛന്‍ ഒരു എഞ്ചിനിയറാണ്. കുടുംബത്തില്‍ മറ്റെല്ലാരും ഇതേ മേഖല തന്നെ. എനിക്ക് ആക്ടിങ് വളരെ ഇഷ്ടമാണ്. തലമുറകള്‍ക്കപ്പുറം സിനിമ കമ്പം തോന്നിയത് എനിക്കാണ്. പണ്ടു തൊട്ടെ ഞാനൊരു നായികയാകുമെന്ന് പറയുമായിരുന്നു. ഇതൊരു വിജയചിത്രം തന്നെയാണ്. ഉറപ്പായും എല്ലാവരും തീയറ്ററില്‍ സിനിമ പോയി കാണണം. ഒപ്പം മറ്റു റീലീസ് ചിത്രങ്ങളും കാണണം.