മലയാളസിനിമയില്‍ ഇപ്പോള്‍ തേപ്പുകാരികളായ നിരവധി നായകമാരാണ് ഉളളത്. അനുശ്രീ, സ്വാസിക എന്നിവരുടെ കഥാപാത്രങ്ങളാണ് ഇപ്പോഴും പെണ്‍കുട്ടികള്‍ തേയ്ക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി എത്തുന്നത്. എന്നാല്‍ ഇതിനൊക്കെയും മുന്‍പ് തേപ്പ് കാരിയായി വിശേഷിപ്പിക്കപ്പെട്ട ഒരു നായിക ഉണ്ട്. ദിലീപ് നായകനായ രസികന്‍ സിനിമയില്‍ താരത്തെ തേച്ചിട്ട് പോയ നായികയെ പ്രേക്ഷകര്‍ മറന്നു കാണാനിടയില്ല.
കന്നഡ നായിക ഹരിപ്രിയയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. നേരം പോക്കിന് വേണ്ടി ശിവന്‍കുട്ടിയെ പ്രേമിക്കുന്ന കരിഷ്മ മേനോന്‍ എന്ന കഥാപാത്രമായിട്ടാണ് ഹരിപ്രിയ എത്തിയത്. ദിലീപിനെ തേച്ച് പോയ താരം ഇപ്പോള്‍ എവിടെയാണെന്നുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ ഇപ്പോള്‍ താരം കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ഹരിപ്രിയ.ദിലീപ് ചിത്രമായ വര്‍ണ്ണക്കാഴ്ചകളിലൂടെയാണ് ഹരിപ്രിയ സിനിമയിലേക്കെത്തിയത്. പിന്നീട് വേറെ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
ജയറാം ചിത്രം തിരുവമ്പാടി തമ്പാനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് താരം. ഇവരുടെ യഥാര്‍ത്ഥ പേര് ശ്രുതി എന്നാണ്. പ്രധാനമായും തെന്നിന്ത്യന്‍ സിനിമകളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. 2007ല്‍ ബഡി എന്ന തുളു ഭാഷയിലുള്ള ചലച്ചിത്രത്തില്‍ നായികയായി അഭിനയിക്കുവാനുള്ള അവസരമാണ് ആദ്യമായി ഇവര്‍ക്ക് ലഭിച്ചത്. ശേഷം കന്നഡയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളുടെ ഭാഗമായി.
ബെംഗളൂരുവിലെ ഒരു തെലുങ്ക് കുടുംബത്തില്‍ ജനിച്ച ഹരിപ്രിയ പഠിച്ചതും വളര്‍ന്നതും ചിക്കബല്ലപുരത്താണ്. പഠനത്തോടൊപ്പം ഭരതനാട്യവും അഭ്യസിച്ചിരുന്നു. ഇടക്കാലത്ത് ഹരി പ്രിയയും കുടുംബവും ബെംഗളൂരുവിലേക്കു താമസം മാറുകയായിരുന്നു. ബെംഗളൂരുവിലെ വിദ്യാ മന്ദിര്‍ കോളേജിലെ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തെത്തിയ താരം പിന്നീട് അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഹരിപ്രിയ വിവിധ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. അക്കാലത്താണ
് ചലച്ചിത്രങ്ങളില്‍ അഭിനയിക്കുവാനുള്ള അവസരങ്ങള്‍ ഹരിപ്രിയയെ തേടിയെത്തുന്നത്. ബഡി എന്ന തുളു ചലച്ചിത്രത്തില്‍ നായികയായി അഭിനയിക്കുവാനുള്ള അവസരമാണ് ആദ്യമായി ലഭിച്ചത്. സംവിധായകന്‍ റിച്ചാര്‍ഡ് കാസ്റ്റലിനോ വഴിയായിരുന്നു ഇത്. ചിത്രം 2007-ല്‍ പുറത്തിങ്ങി. 2008-ല്‍ പുറത്തിറങ്ങിയ മനസ്സുകുള്ളൈ മധു മധുര ആണ് ഹരിപ്രിയ അഭിനയിച്ച ആദ്യത്തെ കന്നഡ ചലച്ചിത്രം. കല്ലറ സന്തെ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയിലെ ഹരിപ്രിയയുടെ വേഷം ഏറെ ശ്രദ്ധ നേടി.
ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച കന്നഡ ചലച്ചിത്ര നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാര നാമനിര്‍ദ്ദേശവും ഈ സിനിമയിലൂടെ ലഭിക്കുകയുണ്ടായി. കന്നഡയിലും തെലുങ്കിലും പ്രശസ്തയായതോടെ ഹരിപ്രിയയെ തേടി നിരവധി അവസരങ്ങളെത്തുകയുണ്ടായി. ചേരന്‍ സംവിധാനം ചെയ്ത മുറന്‍ എന്ന തമിഴ് ചിത്രത്തിലും പിള്ള സമീന്ദാര്‍ എന്ന തെലുങ്കുചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.ഇന്‍സ്റ്റയില്‍ ഏറെ സജീവമായ ഹരിപ്രിയ ഗ്ലാമര്‍ ചിത്രങ്ങള്‍ അടക്കം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ചുണ്ടുകള്‍ കള്ളം പറയില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. ബേബ് നോസ്.കോം എന്ന ബ്ലോഗും താരം എഴുതുന്നുണ്ട്.ഉഗ്രം, റാണ, റിക്കി, ബുള്ളറ്റ് ബാസ്യ, രണതന്ത്ര, ഗലാട്ട തുടങ്ങിയവയാണ് ഹരിപ്രിയയുടെ ശ്രദ്ധ നേടിയ കന്നഡ സിനിമകള്‍.