ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ് ക്വീന്‍. സൗഹൃദം ഇത്ര മനോഹരമായി മറ്റൊരു ചിത്രവും വരച്ച് കാട്ടിയിട്ടുണ്ടാവില്ല. പുതുമുഖങ്ങളായി രുന്നു ചിത്രത്തില്‍ ഏറെയും. സിനിമയില്‍ നായികയായി എത്തിയത് സാനിയ ഇയ്യപ്പനായിരുന്നു. കഥാപാത്രത്തെ ഏറ്റെടുത്തതിനൊപ്പം സാനിയയെയും പ്രേക്ഷകര്‍ ഏറ്റെുത്തു. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി അഭിനയ രംഗത്തും മോഡലിങ്ങ് രംഗത്തും സജീവമാണ് സാനിയ. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ശ്രദ്ധേയമായ റോളാണ് ഉണ്ടായിരുന്നത്. ക്വീനില്‍ ഏറ്റവും ഹിറ്റായത് അതിലെ ഗാനങ്ങളായിരുന്നു. ചിത്രത്തില്‍ ബാലുവായി എത്തിയ ധ്രുവിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു
പ്രണയവും പ്രണയ നഷ്ടവും പറയുന്ന വെണ്ണിലവേ എന്ന ഗാനം ഹിറ്റായിരുന്നു. ഗാന രംഗങ്ങളില്‍ താരത്തിന്റെ പ്രണയിനിയായ മുസ്ലീം പെണ്‍കുട്ടിയായി എത്തിയത്. ജെയ്മി അഫ്സലാണ്. കുറച്ച് സീനുകള്‍ കൊണ്ടു തന്നെ സുന്ദരിയായ മണവാട്ടിയായി ജെയ്മി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ക്വീനിന് ശേഷം അധികം എങ്ങും കാണാതിരുന്ന താരം ഇപ്പോള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നിരന്തരം പങ്കുവയ്ക്കാരുണ്ട്. ജെയ്മിയുടെ മനോഹരമായ കുടുംബച്ചിത്രങ്ങള്‍ കാണാം.