Latest News

'ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍  അയച്ചത്; സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍, പോടാ എന്നല്ല പറഞ്ഞത്';  നിനക്കതാണ് പാഷനെങ്കില്‍ രണ്ട് വര്‍ഷം നീ കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കെന്ന് പറഞ്ഞു; സിനിമയിലേക്കുള്ള ചുവടുവയ്പ്പും അമ്മയുടെ പ്രതികരണവും തുറന്നുപറഞ്ഞ് പൃഥ്വിരാജ് 

Malayalilife
topbanner
'ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍  അയച്ചത്; സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍, പോടാ എന്നല്ല പറഞ്ഞത്';  നിനക്കതാണ് പാഷനെങ്കില്‍ രണ്ട് വര്‍ഷം നീ കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കെന്ന് പറഞ്ഞു; സിനിമയിലേക്കുള്ള ചുവടുവയ്പ്പും അമ്മയുടെ പ്രതികരണവും തുറന്നുപറഞ്ഞ് പൃഥ്വിരാജ് 

ന്ദനം എന്ന ചിത്ത്രതിലൂടെയാണ് നടന്‍ പൃഥ്വിരാജിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് സിനിമയില്‍ നിറസാന്നിധ്യമായ താരം മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാറാണ്. ഇപ്പോള്‍ സിനിമയിലേക്കുള്ള വരവും തന്റെ അനുഭവങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം. സിനിമയാണ് തന്റെ അഭിനിവേശം എന്നുപറഞ്ഞപ്പോള്‍ പോടാ..എന്നല്ല അമ്മ തന്നേട് പറഞ്ഞതെന്ന് നടന്‍ പൃഥ്വിരാജ്. ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയില്‍ ഉപേക്ഷിച്ച്, സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍, പോടാ എന്നല്ല, നിനക്കതാണ് പാഷനെങ്കില്‍ രണ്ട് വര്‍ഷം നീ കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് അമ്മ തന്നോട് പറഞ്ഞതെന്ന് പൃഥ്വി പറഞ്ഞു. എറണാകുളം ലോക്സഭ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി ഹൈബി ഈഡന്‍ എം.പി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പൃഥി. എറണാകുളം സെന്റ് തെരേസാസ് കോളേജിലായിരുന്നു ചടങ്ങ്.

പൃഥ്വിരാജിന്റെ വാക്കുകള്‍-

'ഞാന്‍ പന്ത്രണ്ടാം ക്‌ളാസും ഗുസ്തിയുമാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജ് പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബു തന്നെ അത് നിറുത്തി സിനിമാ അഭിനയത്തിലേക്ക് വരികയും ചെയ്ത ഒരു വ്യക്തിയാണ്. അതുകൊണ്ട് ഒരു അക്കാദമിക് കരിയര്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാന്‍ ഒരു ഉത്തമ ഉദാഹരണമല്ല എന്നു കരുതുന്ന ആളാണ് ഞാന്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് മുന്നില്‍ ഒരു ദൗത്യമുണ്ടാകും. എനിക്ക് മുന്നിലുള്ള ദൗത്യം ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയില്‍ നന്നായി അഭിനയിക്കുക എന്നതാണ്'. തന്നിരിക്കുന്ന അക്കാഡമിക് മെറ്റീരിയില്‍ നന്നായി പഠിച്ച് അതില്‍ നൈപുണ്യം നേടുക എന്നതാണെന്ന് നിങ്ങളുടെ കടമയെന്ന് പൃഥ്വി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് പൃഥ്വി പറഞ്ഞു. ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയില്‍ ഉപേക്ഷിച്ച്, സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍, പോടാ എന്നല്ല, നിനക്കതാണ് പാഷനെങ്കില്‍ രണ്ട് വര്‍ഷം നീ കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് എന്റെ അമ്മ എന്നോട് പറഞ്ഞത്. എല്ലാവര്‍ക്കും അതുപോലുള്ള രക്ഷകര്‍ത്താക്കള്‍ ഉണ്ടാകട്ടെയെന്നും താരം വിദ്യാര്‍ത്ഥികള്‍ക്ക് താരം ആശംസ നേര്‍ന്നു'. പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിലുളള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നും പൃഥി വിമര്‍ശിച്ചു.

prithvi raj about his mom mallika

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES